യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നത് സൌന്ദര്യം നഷ്‌ടപ്പെടുമെന്ന് കരുതി; പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വഴി തേടുകയാണെന്നും വ്യവസായമന്ത്രി

തെങ്ങില്‍ കയറാത്ത യുവാക്കള്‍ക്കെതിരെ ജയരാജന്‍

കാസര്‍കോഡ്| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (09:32 IST)
തെങ്ങില്‍ കയറാന്‍ മടികാണിക്കുന്ന യുവാക്കള്‍ക്കെതിരെ വ്യവസായമന്ത്രി ഇ പി ജയരാജന്‍. കാസര്‍കോഡ് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പരിപാടിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുമ്പോള്‍ ആയിരുന്നു തെങ്ങില്‍ കയറാത്ത യുവാക്കള്‍ക്കെതിരെ ജയരാജന്‍ രംഗത്തെത്തിയത്.

യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നത് സൌന്ദര്യം നഷ്‌ടപ്പെടുമെന്ന് ഭയന്നാണ്. അതിനാല്‍, തന്നെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വഴി തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. തെങ്ങില്‍ കയറാന്‍ ആളില്ലാത്തത് കാരണം നാളികേരം എടുക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

തെങ്ങില്‍ കയറാന്‍ ആളില്ലാത്തതിനാല്‍ പഴക്കംചെന്ന തെങ്ങുകള്‍ മുറിച്ചെടുത്ത് വിവിധതരം ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കി വിപണിയില്‍ ഇറക്കുന്നതിനെക്കുറിച്ച് വ്യവസായവകുപ്പ് പഠിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാളികേരവും മാങ്ങയും ചക്കയും കൊണ്ടുളള വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :