സജിത്ത്|
Last Updated:
വെള്ളി, 8 ഏപ്രില്‍ 2016 (16:26 IST)
കൃത്യമായ ഇടവേളകളില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തെ എത്രത്തോളം സഹായിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?. എന്നാല്‍ മനസ്സിലാക്കിക്കോളൂ, വെള്ളം അത്ര ചെറിയ കക്ഷിയല്ല. വെള്ളം കുടിക്കുന്നതിനും ചില നിബന്ധനകളുണ്ട്‍. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പായിരിക്കണം വെള്ളം കുടിക്കേണ്ടത്‍. ഇങ്ങനെ ചെയ്യുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഭക്ഷണത്തെ സ്വീകരിക്കാന്‍ വയറിനെ സജ്ജമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ഭക്ഷണം കഴിഞ്ഞ ഉടനെ വെള്ളം കുടിക്കാന്‍ പാടില്ലയെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഭക്ഷണ ശേഷം ഇരുപതോ മുപ്പതോ മിനിറ്റുകള്‍ കഴിഞ്ഞേ വെള്ളം കുടിക്കാന്‍ പാടുള്ളൂ.
1) രാവിലെ എഴുന്നേറ്റ ഉടന്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് സഹായകമാണ്‍.
2) വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് സുഖകരമായ ശോധന ലഭിക്കുന്നതിനു നല്ലതാണ്. ഇതോടെ വയറിനു സുഖം ലഭിക്കുകയും പല അസുഖങ്ങളും അകലുകയും ചെയ്യുന്നു.
3) വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് കുടല്‍ വൃത്തിയാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ്‍.
4)
തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.
5) വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതുമൂലം തടിയും കൊഴുപ്പും കുറയുകയും ചെയ്യുന്നു.
6) ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ ഫലപ്രധമാണ്.
7) തടി കുറയ്ക്കാനുള്ള ഏറ്റവും ഉചിതമായ രീതികൂടിയാണ് ഇത് .
8) ശരീരത്തിലെയും ചര്‍മത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ ധാരാളം വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. കൂടാതെ ഇത് ചര്‍മ്മത്തിനു തിളക്കവും പ്രധാനം ചെയ്യുന്നു.
9) ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.
10) വ്യായാമം ചെയ്യുന്നവരാണെങ്കില്‍ വ്യായാമത്തിന് മുന്‍പും ശേഷവും വെള്ളം കുടിക്കുന്നത് മസിലുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വളരെ ഉത്തമമാണ്.