ആരോഗ്യം ക്ഷയിക്കുന്നുവോ? എങ്കിൽ പേടിക്കേണ്ടിയിരിക്കുന്നു

ആരോഗ്യം ക്ഷയിക്കുന്നുവോ? എങ്കിൽ പേടിക്കേണ്ടിയിരിക്കുന്നു

ചെന്നൈ| aparna shaji| Last Updated: ശനി, 2 ഏപ്രില്‍ 2016 (17:23 IST)
തിരക്ക് നിറഞ്ഞ ജീവിതത്തിനിടയിൽ പലപ്പോഴും സ്വന്തം ആരോഗ്യത്തെ നാം മറക്കുന്നു. നമ്മുടെ നിലനിൽപ്പിന് വളരെ ആവശ്യമാണ് ആരോഗ്യമുള്ള ശരീരവും മനസ്സും. ആരോഗ്യമില്ലാതെ പാതി ഉറക്കത്തിലുള്ളവർ എല്ലായിടത്തും തഴയപ്പെടുകയേ ഉള്ളു. ചെറുതെന്ന് നമ്മൾ കരുതുന്ന ചില പ്രവൃത്തികളാകാം ഭാവിയിൽ ആരോഗ്യത്തെ കൊല്ലുന്നത്. ദിവസത്തിൽ ഒരു തവണയെങ്കിലും ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാനായൽ ജീവിതം സന്തോഷം നിറഞ്ഞതാക്കാൻ എല്ലാവർക്കും സാധിക്കും. ആരോഗ്യം നശിക്കാൻ കാരണമാകുന്ന ചില പ്രവൃത്തികൾ എന്താണെന്ന് നോക്കാം.

ചുമലിൽ തൂങ്ങുന്ന കനമുള്ള ബാഗ്

നമ്മുടെ ചുമലുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം കനമുള്ള ബാഗ് ചുമക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കും. സ്കൂളിൽ പോകുന്ന സമയത്താണ് കൂടുതലായും കനമുള്ള ബാഗുകൾ തൂക്കുന്നത്. ഇങ്ങനെ കനമുള്ള ബാഗ് തൂക്കുന്നത് ഭാവിയിൽ ഒരുപാട് ശാരീരിക പ്രശ്നങ്ങ‌ൾ വരുന്നതിന് കാരണമാകും. ഇങ്ങനെയുള്ളവര്‍ക്ക് കാൽമുട്ടുകൾക്ക് വേദന, നടക്കുമ്പോൾ സഹിക്കാനാകാത്ത വേദന, നടുവേദന, കഴുത്ത് വേദന എന്നീ ആരോഗ്യപ്രശ്നങ്ങ‌ൾക്ക് സാധ്യത ഏറെയാണ്.

ഭക്ഷണം മറക്കുന്നു

തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ നമ്മൾ പലതും മറക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണമാണ്. പ്രഭാത ഭക്ഷണം ഒഴിച്ചുകൂടാനാകാത്തതാണ്. ഭക്ഷണം കഴിക്കാതിരുന്നാൽ നമ്മുടെ ശരീരത്തിന്റെ നിലനില്പിനെ അത് ബാധിക്കും. ഭാവിയിൽ ശരീരം അത് രോഗത്തിന്റെ ഭാവത്തിൽ കാണിച്ച് തുടങ്ങും.

ഉറക്കമില്ലായ്മ അല്ലെങ്കിൽ ശരിയല്ലാത്ത ഉറക്കരീതി

പുറംവേദനയാണ് പുത്തൻ തലമുറയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം. അതിന്റെ പ്രധാനകാരണം ശരിയായ ഉറക്കം ലഭിക്കുന്നില്ല എന്നതാണ്. ഒരു ദിവസം എട്ടു മണിക്കുർ ഉറങ്ങണമെന്നാണ് ശാസ്ത്രം പറയുന്നത്. അതും ശരിയായ രീതിയിൽ, കമിഴ്ന്ന് കിടക്കുന്നതും തലയണ ഉപയോഗിക്കുന്നതും നടുവിന് പ്രശ്നമുണ്ടാക്കാൻ സാധ്യതയേറെയാണ്.

ജോലി ഭാരം

അമിത ജോലിഭാരവും ഒരാളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. നമ്പർ വൺ ആകാൻ അമിതജോലി ചെയ്യുന്നത് ശരീരത്തിന് നല്ലതല്ല. ജോലിയുടെ ഭാരം കുറക്കുന്നതിന് ഇടയ്ക്ക് മറ്റെന്തെങ്കിലും ചെയ്യുന്നത് നല്ലതായിരിക്കും. ഏകാഗ്രതയോടെ ചിന്തിക്കുന്നത് മനസ്സിനും നല്ലതാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :