നിഹാരിക കെ എസ്|
Last Modified തിങ്കള്‍, 11 നവംബര്‍ 2024 (08:20 IST)
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരുണ്ടാകുമോ? ചോക്ലേറ്റ് ആരോഗ്യത്തിനും ഗുണകരമാണ്. അമിതമായാൽ അപകടമാണ്. ഡാർക്ക് ചോക്ലേറ്റിൽ, പ്രത്യേകിച്ച് 70% കൊക്കോ അടങ്ങിയ ചോക്ലേറ്റിൽ, ഫിനോളിക് സംയുക്തങ്ങളുടെ ഉയർന്ന അളവ് അടങ്ങിയിരിക്കുന്നു. ഫിനോലിക് സംയുക്തങ്ങൾ ആന്റിഓക്സിഡന്റുകളാണ്. അവ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് മിക്ക പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ ലക്ഷണങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു. ചോക്ലേറ്റ് വാങ്ങുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
* വാങ്ങുമ്പോൾ തന്നെ കാലാവധി പരിശോധിക്കുക.
* എത്രനാൾ സൂക്ഷിക്കാൻ കഴിയുമെന്ന് നോക്കുക.
* നല്ല ഈർപ്പം നിലനിൽക്കുന്ന സ്ഥലത്ത് ചോക്ലേറ്റ് സൂക്ഷിക്കരുത്.
* മറ്റ് ഭക്ഷണ സാധനങ്ങൾക്കൊപ്പം സൂക്ഷിക്കരുത്.
* വെളുത്ത ചോക്ലേറ്റുകൾ ഒഴിവാക്കുക.
* ക്രീം വൈറ്റ് ചോക്ലേറ്റുകളിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്.