ദഹന സമ്പന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ശര്‍ക്കര ചായ ശീലമാക്കൂ!

പഞ്ചസാരയ്‌ക്ക് പകരമായി ശര്‍ക്കര ചേര്‍ത്ത ചായ കുടിക്കുന്നത് ഏറെ ഗുണം നല്‍കുമെന്നാണ് വിദഗ്ദ്ധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്

ശര്‍ക്കര, ആരോഗ്യം sugar, health
സജിത്ത്| Last Modified ഞായര്‍, 17 ഏപ്രില്‍ 2016 (14:10 IST)
ചായ ഇഷ്‌ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? തലവേദന ഉണ്ടാകുമ്പോഴോ, ക്ഷീണിച്ചിരിക്കുമ്പോഴോ,
മാനസികസമ്മര്‍ദ്ദമുള്ളപ്പോഴോ ഒരു ഗ്ലാസ് ചായ കിട്ടിയാലുള്ള ആശ്വാസം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ചായ എന്നത് ഒരു മികച്ച പാനീയമാണ്. വിവിധതരത്തിലുള്ള ചായകള്‍ നമുക്ക് സുപരിചിതമാണ്‍. കട്ടന്‍ ചായ, പാല്‍ ചായ, ജിഞ്ചര്‍ ചായ, ഗ്രീന്‍ ടീ, ലെമണ്‍ ടീ, തേന്‍ ചായ എന്നിങ്ങനെ പലതരം. ചായയ്‌ക്ക് മധുരം ലഭിക്കാന്‍ സാധാരണയായി നമ്മള്‍ ചേര്‍ക്കാറുള്ളത് പഞ്ചസാരയാണ്. എന്നാല്‍ പഞ്ചസാരയ്‌ക്ക് പകരമായി ശര്‍ക്കര ചേര്‍ത്ത ചായ കുടിക്കുന്നത് ഏറെ ഗുണം നല്‍കുമെന്നാണ് വിദഗ്ദ്ധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതെല്ലാമാണ് ശര്‍ക്കര ചായയുടെ പ്രധാനപ്പെട്ട ഗുണങ്ങളില്‍ ചിലത്..

ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, വിളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യുന്നു. അതുപോലെ ചായയില്‍ പഞ്ചസാരയ്‌ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.

ശരീരത്തിലെ ആവശ്യമില്ലാത്ത വസ്‌തുക്കള്‍ ഇല്ലാതാക്കുകയും, കരളിലെ വിഷാംശങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നു.ശര്‍ക്കര ഉപയോഗിച്ച് ചായ കുടിക്കുന്നത് പനി ഭേദമാകാന്‍ ഏറ്റവും നല്ല മാര്‍ഗമാണത്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും ശര്‍ക്കര നല്ലതാണ്. കൂടാതെ, പെണ്‍കുട്ടികളില്‍ ആര്‍ത്തവം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക്, ശര്‍ക്കര ഉപയോഗിച്ച് ചായ കുടിക്കുന്നത് വളരെ ഉത്തമമാണ്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :