വെളിച്ചെണ്ണ വിപണി കയ്യടക്കി 'ഒറിജിന്‍' വെളിച്ചെണ്ണ

ഒറിജിന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ സില്‍വര്‍ പ്രൊഡ്യൂസ് ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണ കേരളത്തിന് പുറത്തും വിപണിയില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

കോഴിക്കോട്, വെളിച്ചെണ്ണ, ആരോഗ്യം KOZHIKKODE, COCUNUT OIL, HEALTH
കോഴിക്കോട്| സജിത്ത്| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (09:34 IST)
ഉല്‍പാദന മേഖലയില്‍ പുതിയ വിജയഗാഥ രചിക്കുകയാണ് കോഴിക്കോട് ബാലുശ്ശേരിയിലെ സില്‍വര്‍ പ്രൊഡ്യൂസ് എന്ന സ്ഥാപനം. ഒറിജിന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ സില്‍വര്‍ പ്രൊഡ്യൂസ് ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണ കേരളത്തിന് പുറത്തും വിപണിയില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രമുഖ വെളിച്ചെണ്ണ കമ്പനികള്‍ ഓരോന്നും കോഴിക്കോടിനെ ഉപേക്ഷിച്ചു തുടങ്ങിയപ്പോളാണ് ബാലുശ്ശേരിക്ക് സമീപം തൃക്കുറ്റിശ്ശേരിയിലേക്ക് സില്‍വര്‍ പ്രൊഡ്യൂസ് എത്തുന്നത്. 1980 മുതല്‍ കൊപ്രക്കച്ചവട രംഗത്തുള്ള മുഹമ്മദ് ബഷീറിന്റെ പരീക്ഷണം 2005ലാണ് ഒറിജിന്‍ എന്ന പേരില്‍ വെളിച്ചെണ്ണ ഉല്‍പാദനം തുടങ്ങിയത്.
നാലായിരം ലിറ്റര്‍ വെളിച്ചെണ്ണയാണ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത്. ഇരുപത് ലക്ഷം രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരുമാനം പത്ത് കോടിയില്‍ പരം രൂപയാണ്‍.

കേരളത്തിനു പുറമേ മഹാരാഷ്ട്രയിലാണ് ഒറിജിന്‍ വെളിച്ചെണ്ണയ്ക്ക് കൂടുതല്‍ ആവശ്യക്കാരുള്ളത്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം തന്നെയാണ് ഇതിന്റെ വിജയ രഹസ്യം. മായം ചേര്‍ത്ത വെളിച്ചെണ്ണ കുറഞ്ഞ വിലക്ക് വിപണിയില്‍ ലഭ്യമാകുന്നുവെന്നതാണ് ഇപ്പോള്‍ ഒറിജിന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും വിപണി വ്യാപിപ്പിക്കുയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മുഹമ്മദ് ബഷീര്‍ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :