സജിത്ത്|
Last Updated:
വ്യാഴം, 11 ഓഗസ്റ്റ് 2016 (16:46 IST)
പല ആളുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് കുളിയ്ക്കുമ്പോഴുള്ള മൂത്രശങ്ക. ഷവറിനു കീഴില്‍ നില്‍ക്കുമ്പോളാണ് ഇത്തരം ഒരു ശങ്ക സാധാരണയായി ഉണ്ടാകാറുള്ളത്. എന്നാല്‍ ഇത്തരത്തില്‍ മൂത്രമൊഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് ടെക്‌സസിലെ ഒരു കൂട്ടം ഗവേഷകര്‍ വ്യക്തമാക്കുന്നു. എന്തെല്ലാമാണ് അതിനുള്ള കാരണങ്ങളെന്ന് നോക്കാം.
മറ്റേതൊരു ചര്‍മ്മസംരക്ഷണ വസ്തുവിനേക്കാളും ഫലപ്രദമാണ് യൂറിയ. മൂത്രത്തില്‍ യൂറിയ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. കൂടാതെ എക്‌സിമ പോലുള്ള രോഗങ്ങളെ തടയുകയും സെന്‍സിറ്റീവ് സ്‌കിന്നിനേയും വരണ്ട ചര്‍മ്മത്തെയും സഹായിക്കുകയും ചെയ്യുന്നു. അതുപോലെ തുടയിലോ കാലിലോ മുറിവുകള്‍ ഉണ്ടെങ്കില്‍ അത് ഉണങ്ങുന്നതിനും ഉത്തമമായ മരുന്നാണ് മൂത്രമെന്നും ഗവേഷകര്‍ പറയുന്നു.
മഴക്കാലങ്ങളില്‍ കാലില്‍ ഉണ്ടാകുന്ന നിരന്തരമായ ഫംഗസ് പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുമുള്ള നല്ലൊരു മരുന്നാണ് മൂത്രം. കൂടാതെ കുളിക്കുന്ന സമയങ്ങളില്‍ മൂത്രം പിടിച്ചു വെക്കാന്‍ പല ആളുകളും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത് പരിഹരിക്കാനുള്ള ഉത്തമമായ ഒരു മാര്‍ഗമാണ് ഇത്.