aparna shaji|
Last Updated:
ശനി, 9 ഏപ്രില്‍ 2016 (16:38 IST)
വെയിലത്ത് കളിക്കുന്ന കുട്ടികളെ ശാസിച്ച് വീട്ടിൽ കയറ്റുന്നവർ ഒന്നറിയുക. വെയിലിനെന്താ കുഴപ്പം? വെയിൽ നല്ലതല്ലെ? പഠനങ്ങളും അതാണ് സൂചിപ്പിക്കുന്നത്. വെയിൽ നല്ലതാണത്രെ, സൂര്യപ്രകാശത്ത് കളിക്കുന്നത് കണ്ണിന്റെ കാഴ്ചയ്ക്ക് നല്ലതാണ് പ്രത്യേകിച്ചും ഹ്രസ്വദൃഷ്ടിക്ക്. ഇത് വളരെ പഴക്കം ചെന്നൊരു വിശ്വാസമാണ്. ഇത് ഉത്തമമായ പ്രതിവിധിയാണെന്ന് പഠനങ്ങളും തെളിയിക്കുന്നു.
കണ്ണിന്റെ തകരാറുമൂലം കാഴ്ച മങ്ങുന്ന രോഗമാണ് ഹ്രസ്വദൃഷ്ടി. അടുത്ത വസ്തുക്കളെ കാണുകയും അകലെയുള്ളതിനെ കാണുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. ദിവസത്തിൽ രണ്ടു മണിക്കൂറെങ്കിലും വെയിൽ കൊണ്ടാൽ കണ്ണിന് നല്ലതാണ്. സൂര്യപ്രകാശം ഏൽക്കുന്ന കുട്ടികളിൽ ഹ്രസ്വദൃഷ്ടി കുറയുന്നുവെന്ന് കണക്കുകൾ ചൂണ്ടികാട്ടുന്നുണ്ട്. പണ്ടു കാലത്ത് വിദ്യാലയങ്ങളുടെ മുറ്റത്തിരുത്തി പഠിപ്പിക്കുമായിരുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്.
സ്മാർട്ട്ഫോൺ സമ്മാനിക്കുന്ന ഹ്രസ്വദൃഷ്ടി
അമിതമായാൽ അമൃതവും വിഷമെന്ന് പറയാറില്ലേ അതുപോലെതന്നെയാണ് സ്മാർട്ട്ഫോണും. കണ്ണിന്റെ കാഴ്ച ശക്തിയെ ഇത് സാരമായി ബാധിക്കും. ഹ്രസ്വദൃഷ്ടിയുടെ പ്രധാന കാരണവും ഇതു തന്നെയാണ്. ലാപ്പ് ടോപ്പും ടെലിവിഷനും മുന്നില്‍ ചിലവിടുന്ന സമയത്തേക്കാൾ ഒരുപാട് കൂടുതലാണ് യുവാക്കൽ ഫോൺ ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗം കണ്ണിന്റെ കാഴ്ച ശക്തിയെ ബാധിക്കും. കണ്ണിൽ നിന്നും നിശ്ചിത അകലം പാലിക്കാതെയാണ് ഫോൺ ഉപയോഗിക്കുന്നത് ഇതാണ് ഹ്രസ്വദൃഷ്ടിയ്ക്ക് കാരണമാകുന്നത്. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ ഹ്രസ്വദൃഷ്ടി ബാധിച്ച 30 വയസ്സിലധികം പ്രായമുള്ളവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം