'കിളിമീന്‍" ശീലമാക്കൂ ; ചര്‍മ്മരോഗങ്ങള്‍ അകറ്റൂ

ആരോഗ്യത്തിനെ മാത്രം മുന്നില്‍ കണ്ട് കൊണ്ടുള്ളതാണ് 'കിളിമീന്‍'

കിളിമീന്‍, ആരോഗ്യം, ചര്‍മ്മം kilimeen, health, skin
സജിത്ത്| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (14:03 IST)
ഈ കാലഘട്ടത്തില്‍ മീന്‍ കഴിക്കുമ്പോള്‍ ഫ്രീയായി നമുക്ക് പലതും ലഭിക്കാറുണ്ട്. നല്ല ആരോഗ്യമാണ് അതെന്ന് കരുതുന്നുവെങ്കില്‍ തെറ്റി, അനാരോഗ്യമാണ് പലപ്പോഴും നമ്മോടു കൂടെപ്പോരുന്നത്. അമോണിയ, ക്ലോറിന്‍, ഫോര്‍മാലിന്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് പൈസ കൊടുക്കാതെ തന്നെ നമ്മുക്ക് ഫ്രീയായി ലഭിക്കുന്നത്. എന്നാല്‍ ആരോഗ്യത്തിനെ മാത്രം മുന്നില്‍ കണ്ട് കൊണ്ടുള്ളതാണ് 'കിളിമീന്‍' എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കാരണം മറ്റൊന്നുമല്ല, കിളിമീനിന്റെ നിറം തന്നെയാണ് അതിനു കാരണം. അതിന്റെ നിറം നോക്കി തന്നെ മീന്‍ നല്ലതാണൊ ചീത്തയാണോയെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ആരോഗ്യ കാര്യത്തില്‍ അത്രയേറെ ഗുണങ്ങളാണ് കിളിമീനിനുള്ളത്.

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്രയേറെ വിശാല ഹൃദയമുള്ള മത്സ്യം വേറെ ഇല്ല.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്നിലാണ് കിളിമീനിന്റെ സ്ഥാനം‍. കൂടാതെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിനും കിളിമീന്‍ സഹായിക്കുന്നു. അതുപോലെത്തന്നെ പക്ഷാഘാതം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കിളിമീന്‍.

കിളിമീന്‍ കഴിക്കുന്നത് ആസ്ത്മയ്ക്കും ഉത്തമ പരിഹാരമാണ്. കൂടാതെ ക്യാന്‍സര്‍ ചെറുക്കുന്നതിനും ഈ മീന്‍ സഹായിക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍, കുടല്‍ ക്യാന്‍സര്‍ എന്നിങ്ങനെയുള്ള എല്ലാ ക്യാന്‍സറും കിളിമീന്‍ കഴിയ്ക്കുന്നതിലൂടെ ഇല്ലാതാവുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ കാര്യത്തിലും കിളിമീനിന്റെ സ്ഥാനം എടുത്തു പറയേണ്ട കാര്യമാണ്.

ഡിപ്രഷന്റെ കാര്യത്തിലും തീരുമാനമെടുക്കാനുള്ള കഴിവ് കിളിമീനിനുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ഡിപ്രഷന്‍ ഇല്ലാതാക്കാനും ഡിപ്രഷനില്‍ നിന്നും നമ്മളെ കരകയറ്റുകയും ചെയ്യുമെന്നാണ് അവരുടെ കണ്ടെത്തല്‍.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ടെന്നതാണ് എല്ലാ മത്സ്യവിഭവങ്ങളുടേയും പ്രത്യേകത. അതുകൊണ്ട് തന്നെ ഏതൊരസുഖത്തിനുമുള്ള ഉത്തമ പരിഹാരമാണ് മത്സ്യം. കിളിമീന്‍ കഴിയ്ക്കുന്നത് മൂലം ചര്‍മ്മരോഗങ്ങള്‍ വരെ ഇല്ലാതാകുമെന്നാണ് ശാസ്ത്രം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :