സ്ഥിരമായി ഷേവ് ചെയ്യുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ എട്ടിന്റെ പണി ഉറപ്പ് !

സ്ഥിരമായി ഷേവ് ചെയ്യാറുണ്ടോ? എങ്കില്‍ പണി പാളി

Aiswarya| Last Modified ചൊവ്വ, 4 ഏപ്രില്‍ 2017 (13:46 IST)
ഷേവ് ചെയ്യുന്നവരായിരിക്കും എല്ലാവരും. മുഖം ഷേവ് ചെയ്യുന്നത് സാധാരണ പുരുഷന്‍മാരാണ്. പുരുഷന്‍‌മാരില്‍ ഷേവ് ചെയ്യുന്നത് കൊണ്ട് ഒരുപാട് മാറ്റം ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി സ്ത്രീകളും മുഖം ഷേവ് ചെയ്യുന്നുണ്ട്. സ്ത്രീകള്‍ മുഖം ഷേവ് ചെയുന്നതിലൂടെ സൗന്ദര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ പലതാണ്.

അശ്രദ്ധമായ ഷേവിംഗ് പലപ്പോഴും പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മുഖത്ത് മുറിവുണ്ടാകാനും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാനും കാരണമാകുന്നുണ്ട്. ചര്‍മ്മത്തെ നശിപ്പിക്കുന്ന ചില ഷേവിംഗ് തെറ്റുകള്‍ എന്തൊക്കെ എന്ന് പരിശോധിക്കാം.

ഒരേ റേസര്‍ ഉപയോഗിച്ച് വീണ്ടും വീണ്ടും ഷേവ് ചെയ്യുന്നത് ചര്‍മ്മത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. റേസറിലുള്ള ബാക്ടീരിയയും മറ്റും ഷേവിഗ് ബുദ്ധിമുട്ടുള്ള പ്രശ്‌നമായി മാറുന്നുണ്ട്. റേസറിന്റെ മൂര്‍ച്ച കുറയുന്നത് ഷേവിംഗ് പ്രയാസകരമാകും. മൃതകോശങ്ങളെ നീക്കം ചെയ്യുന്നത് പലപ്പോഴും ഷേവിംഗിലൂടെയാണ്. എന്നാല്‍ ഷേവിംഗിന് മുന്‍പ് ഇത് നീക്കം ചെയ്യാന്‍ ശ്രമിക്കുണം. റേസര്‍ മൃതകോശങ്ങളില്‍ തട്ടി മുറിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

സോപ്പുപയോഗിച്ച് ഷേവ് ചെയ്യുന്നവരും ചില്ലറയല്ല. എന്നാല്‍ ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കി മാറ്റുന്നു. സോപ്പിന് പകരം കണ്ടീഷണറോ മോയ്‌സ്ചുറൈസറോ ഉപയോഗിക്കാവുന്നതാണ്. ബ്ലേഡ് വൃത്തിയായി കഴുകാത്തതും പലപ്പോഴും ഷേവിംഗില്‍ നിങ്ങള്‍ വരുത്തുന്ന വലിയ തെറ്റാണ്. ഷേവ് ചെയ്യുമ്പോള്‍ ബ്ലേഡില്‍ മൃതചര്‍മ്മങ്ങള്‍ ഉണ്ടാവും. ഇത് വൃത്തിയായ രീതിയില്‍ കഴുകാതെ ഉപയോഗിക്കുമ്പോള്‍ അത് ഇന്‍ഫെക്ഷന് കാരണമാകും. ഷേവിംഗിന് ശേഷം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ല ശീലം. എന്നാല്‍ പലരും ഇത് ഉപയോഗിക്കുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :