അനുബന്ധ വാര്‍ത്തകള്‍
- പല്ല് തേക്കുന്നതിനു മുന്‍പ് വെറുംവയറ്റില്‍ വെള്ളം കുടിച്ചാല്‍ പ്രശ്നമുണ്ടോ?
- രണ്ട് ഡോസ് വാക്സിനെടുത്ത യുകെ ആരോഗ്യമന്ത്രിക്ക് കൊവിഡ്
- വെള്ളക്കെട്ടിൽ മുങ്ങി മുംബൈ നഗരം: വാഹനങ്ങൾ ഒഴുകുന്നു: (വീഡിയോ)
- രാജ്യത്ത് ഇന്ന് 41,157 കൊവിഡ് രോഗികൾ, മരണം 518
- രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചാല്‍ മലബന്ധം ഒഴിവാക്കാം; ഗുണങ്ങള്‍ ഏറെ
വിറ്റാമിന്‍ സി ശരീരത്തിന് നിര്‍ബന്ധം, കാരണം ഇതാണ്!
ശരീരത്തിന് ഏറ്റവും ആവശ്യമുള്ള വിറ്റാമിനാണ് വിറ്റാമിന്‍ സി. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചര്‍മ സംരക്ഷണത്തിനും യൗവനം നിലനിര്‍ത്താനും വിറ്റാമിന്‍ സി സഹായിക്കുന്നു. വിറ്റാമിന്‍ സി ദിവസവും ശരീരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കാരണം വിറ്റാമിന്‍ സി ശരീരം സംഭരിച്ചു വയ്ക്കാറില്ല. മൂത്രത്തിലൂടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ വിറ്റാന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
മുറിവുകള്‍ ഉണങ്ങാനും എല്ലുകളുടെയും പല്ലുകളുടെയും ഉറപ്പിനും വിറ്റാമിന്‍ സി സഹായിക്കുന്നു. ശരീരത്തിന് സ്വയം ഉല്പാദിപ്പിക്കാന് സാധിക്കാത്തതുകൊണ്ട് ആഹാരത്തിലൂടെയാണ് വിറ്റാമിന്‍ സി ലഭിക്കുന്നത്. ശരീരം പ്രായമാകാതെ സംരക്ഷിക്കുന്ന പ്രോട്ടീനായ കൊളാജിന്‍ ഉല്പാദനത്തെ വിറ്റാമിന്‍ സി ഉത്തേജിപ്പിക്കുന്നു.
അടുത്ത ലേഖനം