1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. PCB Chief Mohsin Naqvi cites india's loss to ireland to justify pak struggles

ഇന്ത്യ അയര്‍ലന്‍ഡിനോട് തോറ്റില്ലെ, പാകിസ്ഥാന്റെ തോല്‍വികളില്‍ വിചിതൃമായ ന്യായീകരണവുമായി മൊഹ്‌സിന്‍ നഖ്വി

PCB, Mohsin Naqvi, Pakistan Cricket, India's Ireland Loss, Cricket News
പാകിസ്ഥാന്‍ ടീമിന്റെ തുടര്‍ തോല്‍വികളിലും സ്ഥിരമായുള്ള വിവാദങ്ങളിലും പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനങ്ങള്‍ കടുക്കവെ വ്യത്യസ്തമായ ന്യായീകരണവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനായ മൊഹ്‌സിന്‍ നഖ്വി. മുന്‍നിര ടീമുകള്‍ പോലും പലപ്പോഴും ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ തോല്‍വികള്‍ വഴങ്ങാറുണ്ടെന്നാണ് നഖ്വി വ്യക്തമാക്കിയത്. ഇന്ത്യ അയര്‍ലന്‍ഡിനോടും ദക്ഷിണാഫ്രിക്ക നമീബിയയോടും തോറ്റിട്ടില്ല, അതുകൊണ്ട് അവിടെ ക്രിക്കറ്റൊന്നും അവസാനിച്ചില്ലല്ലോ എന്നാണ് നഖ്വിയുടെ ചോദ്യം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് പിസിബി ചെയര്‍മാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
 
ഇംഗ്ലണ്ട് പര്യടനത്തിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ടീമിലും കോച്ചിങ് സംഘത്തിലും വലിയ അഴിച്ചുപണിയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയത്. പര്യടനത്തിന്റെ പകുതിക്ക് വെച്ച് 7 താരങ്ങളെ മടക്കിയയച്ച പാകിസ്ഥാന്‍ കോച്ചിങ് സ്റ്റാദുകളെയും പുറത്താക്കിയിരുന്നു. ടീമില്‍ ഫോമിലല്ലാത്ത താരങ്ങളെ പുറത്താക്കുന്നത് സ്വാഭാവിക നടപടിയാണെന്ന് നഖ്വി പറഞ്ഞു. 
 
അതേസമയം താന്‍ വന്നതിന് ശേഷമാണ് പാക് ക്രിക്കറ്റ് തകര്‍ന്നതെന്ന ആരോപണങ്ങളെ നഖ്വി തള്ളി. താന്‍ ചുമതലയേല്‍ക്കുമ്പോള്‍ ഏകദിനത്തില്‍ എട്ടാം സ്ഥാനത്തായിരുന്നു പാകിസ്ഥാനെന്നും നിലവില്‍ അഞ്ചാം സ്ഥാനത്തുള്ളതെന്നും ടി20യില്‍ ഒന്‍പതാം സ്ഥാനത്ത് നിന്ന് ആറിലേക്ക് ഉയര്‍ന്നെന്നും നഖ്വി പറഞ്ഞു. ടെസ്റ്റിലും പാകിസ്ഥാന്‍ തിരിച്ചുവരുമെന്നും വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ശ്രീലങ്ക പുറത്ത്!,പ്രഥമ വനിതാ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ വേദിയാകും, പാകിസ്ഥാൻ കളിക്കില്ല, കാരണം ഇങ്ങനെ