1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Sunil Chhetri controversial goal against Kerala blasters

Sunil Chhetri: 'ഛേത്രിയെ തെറി വിളിക്കുന്നത് എന്തിനാണ്, അയാള്‍ ചെയ്തതില്‍ എന്താണ് തെറ്റ്'; പ്രതിരോധിച്ച് ബെംഗളൂരു ആരാധകര്‍

പ്ലേ ഓഫിലെ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരത്തിനിടെയാണ് വിവാദ ഗോള്‍ പിറന്നത്

Sunil Chhetri controversial goal against Kerala blasters
Sunil Chhetri: ഐഎസ്എല്‍ വിവാദ ഗോളില്‍ സുനില്‍ ഛേത്രിയെ പിന്തുണച്ച് ബെംഗളൂരു എഫ്‌സി ആരാധകര്‍. നിയമപ്രകാരം സുനില്‍ ഛേത്രി ഗോള്‍ നേടിയതില്‍ തെറ്റൊന്നും ഇല്ലെന്നാണ് ബെംഗളൂരു ഫാന്‍സ് വാദിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ 13.3 നിയമപ്രകാരം ക്വിക്ക് ഫ്രീ കിക്ക് അനുവദനീയമാണെന്നും ഇക്കാര്യം ഛേത്രി റഫറിയെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും ആരാധകര്‍ വാദിക്കുന്നു. സുനില്‍ ഛേത്രിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. 
 
പ്ലേ ഓഫിലെ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരത്തിനിടെയാണ് വിവാദ ഗോള്‍ പിറന്നത്. അധിക സമയത്തേക്ക് നീണ്ട പ്ലേ ഓഫ് മത്സരത്തില്‍ 97-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെയാണ് സുനില്‍ ഛേത്രി ഗോള്‍ നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഫ്രീ കിക്കിനായി അണിനിരക്കുന്ന സമയത്ത് ഛേത്രി ക്വിക്ക് ഫ്രീ കിക്ക് എടുക്കുകയായിരുന്നു. ഇത് കൃത്യമായി പോസ്റ്റില്‍ ചെന്നുപതിച്ചു. 
 
ഛേത്രിയുടെ ഗോളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. റഫറി ഗോള്‍ അനുവദിച്ചു. ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രതിരോധ താരങ്ങളെ ഫ്രീ കിക്കിനായി അണിനിരത്താന്‍ പോയ സമയത്താണ് ഛേത്രിയുടെ വിവാദ ഗോള്‍. അതിവേഗ ഫ്രീ കിക്കിന് അനുവാദം നല്‍കിയിരുന്നെന്ന് റഫറിയും ഇല്ലെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളും വാദിച്ചു. ഇതോടെ കണ്ടീരവ സ്റ്റേഡിയത്തില്‍ വാക്കേറ്റമായി. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് താരങ്ങളെ മടക്കിവിളിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് മടങ്ങി വരാന്‍ സമയം അനുവദിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മാച്ച് റഫറി ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Kerala Blasters: വിസില്‍ വേണ്ട, അതിവേഗ ഫ്രീ കിക്കാണ് എടുക്കാന്‍ പോകുന്നത്; താന്‍ റഫറിയെ അറിയിച്ചിരുന്നെന്ന് സുനില്‍ ഛേത്രി, ഗോളിന് നിയമസാധുത !