അഭിറാം മനോഹർ|
Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (13:48 IST)
ലോകഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് അർജൻ്റൈൻ ഇതിഹാസമായ ലയണൽ മെസ്സി. അർജൻ്റീനയെ ലോകകപ്പ് വിജയത്തിലേക്കെത്തിച്ച പ്രകടനത്തോടെ ഇക്കുറി ഫിഫ ദ ബെസ്റ്റ് അവാർഡ് മെസ്സിക്ക് തന്നെയായിരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കരിം ബെൻസേമ, കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളികൊണ്ട് പുരസ്കാരം സ്വന്തമാക്കിയ ശേഷം മെസ്സി നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പുരസ്കാരം സ്വീകരിച്ചുകൊണ്ട് കിഡ്സ് ഇനി പോയി കിടന്നുറങ്ങിക്കോളു എന്നായിരുന്നു മെസ്സിയുടെ പരാമർശം. പാരീസിൽ നടന്ന ചടങ്ങിൽ മെസ്സിക്കൊപ്പം ഭാര്യ ആൻ്റോനെല്ലയും എത്തിയിരുന്നു. മക്കൾ ചടങ്ങിനെത്തിയിരുന്നില്ല. വീട്ടിലിരുന്നാണ് ഇവർ പുരസ്കാരചടങ്ങ് കണ്ടത്. പുരസ്കാരം നേടികൊണ്ടുള്ള പ്രസംഗത്തിൻ്റെ അവസാനത്തിലാണ് മെസ്സി തൻ്റെ മക്കളോട് കിടന്നുറങ്ങാൻ ആവശ്യപ്പെട്ടത്.