അനുബന്ധ വാര്‍ത്തകള്‍
- ആയിരാമത് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം; അഭിമാനത്തോടെ രോഹിത് ശര്‍മ
- ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശര്‍ദുല്‍ താക്കൂര്‍; പുറത്തിരിക്കുക ആര്? ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍
- ബൈജൂസിൻ്റെ കളികൾ ഇനി വേറെ ലെവൽ, ബ്രാൻഡ് അംബാസഡറായി മെസ്സി
- ലയണൽ മെസ്സിയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി, തിരികെ ടീമിലെത്തിക്കാൻ ബാഴ്സയും
- 'കടം കേറി' മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോല്‍വി
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിന് പ്രഖ്യാപിച്ചു; ടീമില്‍ ഇല്ലാത്ത പ്രമുഖര്‍ ഇവരൊക്കെ
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിന് പ്രഖ്യാപിച്ചു. പരിക്കേറ്റ ഫിലിപ്പെ കുടീഞ്യോയാണ് ടീമില്‍ ഇടംപിടിക്കാത്ത പ്രമുഖന്. കൂടാതെ ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയും സീസണില്‍ മികച്ച ഫോമിലുള്ള ആര്‍സനല്‍ താരം ഗബ്രിയേല്‍ മേഗാലസും ടീമിലില്ല. അതേസമയം നെയ്മര്‍ ഉള്‍പ്പെടെ മറ്റ് പ്രധാനതാരങ്ങള്‍ എല്ലാമുണ്ട്.
അലിസണ്, എഡേഴ്സണ്, വെവെര്ട്ടണ്, ഡാനിലോ, ഡാനി ആല്‍വേസ്, അലക്സ് സാന്‍ഡ്രോ, അലെക്സ് ടെല്ലസ്, തിയാഗോ സില്‍വ, മാര്‍ക്വീനോസ്, എദര്‍ മിലിറ്റാവോ, ബ്രെമര്‍, കാസെമിറോ, ഫാബീന്യോ, ബ്രൂണോ ഗിമറെസ്, ഫ്രെഡ്, ലൂകാസ് പക്വേറ്റ, എവര്ട്ടണ് റിബെയ്റോ, നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജെസ്യൂസ്, ആന്തണി, റഫീന്യ, റിച്ചാര്ലിസണ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ എന്നിവരാണ് ടീമിലുള്ള മറ്റുള്ളവര്‍.