മാന്‍ഡ്രിഡ്|
jibin|
Last Modified ഞായര്‍, 10 മെയ് 2015 (14:48 IST)
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടി. കരുത്തരായ റയലിനെ വലന്‍സിയ സമനിലയില്‍ തളച്ചതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും സംഘത്തിന്റെയും കിരീട പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീണത്. ലീഗിലെ നിര്‍ണായക മത്സരത്തില്‍ റയല്‍ മാഡ്രിഡ് വലന്‍സിയയുമായി 2-2 സമനില വഴങ്ങുകയായിരുന്നു.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ പെനാല്‍റ്റി കൂടി പാഴാക്കിയതോടെ അവരുടെ തോല്‍വി സമ്പൂര്‍ണ്ണമാകുകയായിരുന്നു. സമനില വഴങ്ങിയതോടെ ഒന്നാമതുള്ള ബാഴ്‌സലോണയുമായുള്ള അകലം നാലു പോയിന്റായി. ഇതോടെ ബാഴ്‌സ ലാ ലിഗ കിരീടത്തിലേക്ക് ഒരുപടികൂടി അടുത്തു. ബാഴ്‌സയ്ക്ക് 36 മത്സരങ്ങളില്‍ നിന്നു 90 പോയിന്റുണ്ട്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മുന്നില്‍ നിര്‍ത്തി റയല്‍ നടത്തിയ മുന്നേറ്റങ്ങള്‍ വലന്‍സിയുടെ പ്രതിരോധത്തില്‍ തട്ടി അവസാനിക്കുകയായിരുന്നു. തുടക്കം മുതല്‍ റയല്‍ പോസ്‌റ്റിലേക്ക് കുതിച്ച് കയറിയ വലന്‍സിയ 26 മിനിറ്റിനിടെ രണ്ട് തവണ റയലിനെ ഞെട്ടിച്ചു. അതേസമയം ലഭിച്ച അവസരങ്ങള്‍ പാഴാക്കുന്നതില്‍ റയല്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്തു.
ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ബെയ്ലിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയെടുത്ത റൊണാള്‍ഡോയ്ക്ക് പിഴച്ചു. 56ആം മിനിറ്റില്‍ പന്ത് വലന്‍സിയയുടെ വലയിലെത്തിച്ച പെപെയും 84ആം മിനിറ്റില്‍ ഇസ്‌കോയുടെ സൂപ്പര്‍ ഗോളുമാണ് റയലിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. മറ്റൊരു മത്സരത്തില്‍, റയല്‍ സോസിഡാഡിനെ, എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സലോണ കിരീടത്തിനരികെയെത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.