മഡ്രിഡ്|
jibin|
Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (09:06 IST)
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനു മിന്നുന്ന ജയം. അല്‍മേരിയയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. അല്‍മേരിയയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. ഹാമിഷ് റോഡ്രിഗസ്, അര്‍ബെലോവ,
എന്നിവര്‍ നേടിയ ഗോളുകള്‍ക്കൊപ്പം 49മത് മിനിറ്റില്‍ അല്‍മേറിയ താരം മൌറോ ഡോസ് സാന്റോസ് വഴങ്ങിയ സെല്‍ഫ് ഗോളും റയലിന്റെ വിജയത്തിന് താങ്ങായി. ലീഗില്‍ 34 മത്സരങ്ങളില്‍നിന്ന് 82 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാമതാണ്. 34 മത്സരങ്ങളില്‍നിന്ന് 84 പോയിന്റുള്ള ബാഴ്സലോണയാണ് പട്ടികയില്‍ മുന്നില്‍. 34 മത്സരങ്ങളില്‍നിന്ന് 75 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാമതാണ്.
കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ലെന്ന് തിരിച്ചറിഞ്ഞായിരുന്നു ഹോം മൈതാനത്ത് റയലിന്റെ പോരാട്ടം. പ്രമുഖ താരങ്ങളായ ഗാരത് ബെയ്ല്‍, കരിം ബെന്‍സേമ, ലൂക്കാ മോഡ്രിച്ച് എന്നിവര്‍ കരയ്ക്ക് ഇരുന്നിട്ടും തകര്‍പ്പന്‍ ജയമാണ് റയല്‍ നേടിയത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച റയല്‍ മത്സരത്തിലുടനീളം സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തിയത്. ആദ്യ പകുതി ഗോള്‍ മാറി നില്‍ക്കുമെന്ന് തോന്നിയെങ്കിലും റയല്‍ ഗോള്‍ നേടുകയായിരുന്നു. മികച്ച മുന്നേറ്റങ്ങള്‍ പലത് നടത്തിയെങ്കിലും അല്‍മേരിയയുടെ പ്രതിരോധത്തില്‍ തട്ടി നീക്കങ്ങള്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍ കളിയുടെ മധ്യത്തില്‍ മികച്ച ഗോളുകള്‍ നേടി റയല്‍ തങ്ങളുടെ ആധ്യപത്യം ഉറപ്പിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.