മെസി വലിയ താരമൊന്നുമല്ല, ക്രിസ്റ്റ്യാനോയാണ് യതാര്‍ത്ഥ പ്രതിഭ: ഫെർഗൂസൺ

ലണ്ടൻ| jibin| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (10:29 IST)
അര്‍ജന്റിനയുടെ സൂപ്പര്‍ താരവും ബാഴ്‌സലോണയുടെ കളിക്കാരനുമായ ലയണല്‍ മെസിയെ കുറ്റപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ രംഗത്ത്. ബാഴ്‌സലോണ ക്ളബ് നൽകുന്ന പിന്തുണകൊണ്ടാണ് മെസി ഈ നിലവാരത്തിലേക്ക് ഉയർന്നത്. മറ്റൊരു ക്ളബിനായി അദ്ദേഹത്തിന് ഈ ഫോമില്‍ കളിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പോര്‍ച്ചുഗല്‍ താരവും റയല്‍ മാഡ്രിഡ് കാളിക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാനോളം പുകഴ്‌ത്താന്‍ ഫെർഗൂസൺ മറന്നില്ല. ഏത് ക്ളബിനുവേണ്ടി കളിച്ചാലും മികവ് കാട്ടാൻ കഴിയുന്ന പ്രതിഭയാണ് ക്രിസ്റ്റ്യാനോ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായിരുന്ന 26 വർഷക്കാലത്തിനിടെ തന്റെ കീഴിൽ വളർന്ന ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോയെന്നും ഫെർഗൂസൺ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :