അനുബന്ധ വാര്‍ത്തകള്‍
- Lamine Yamal: ഇളമുറ തമ്പുരാൻ ലാമിൻ യമാലിന് ഇന്ന് മധുരപ്പതിനേഴ്, പിറന്നാൾ സമ്മാനമായി യൂറോ കപ്പ് സ്വന്തമാക്കുമോ?
- കോപ്പയില്‍ അര്‍ജന്റീന - കൊളംബിയ ഫൈനല്‍; യൂറോ കലാശപ്പോരില്‍ സ്പെയിന് ഇംഗ്ലണ്ടിനെ നേരിടും
- സ്പെയിന് യൂറോ കപ്പ് ഫൈനലില്‍; ഫ്രാന്‍സ് പുറത്ത്
- Euro 2024: ഫ്രാന്‍സിന്റെ കളി ബോറടിപ്പിക്കുന്നു, വേറെ കളി ഇരുന്ന് കണ്ടോ എന്ന് ദെഷാമ്പ്സ്
- Ronaldo: ഉടൻ വിരമിക്കലില്ല, അണ്ണൻ ഇവിടെ തന്നെ കാണും, എല്ലാം താങ്കളുടെ ഇഷ്ടമെന്ന് പോർച്ചുഗൽ ടീം
Euro 2024: സ്പെയിനോ ഇംഗ്ലണ്ടോ? യൂറോയിലെ രാജാക്കന്മാരാകാൻ സാധ്യതയാർക്ക്?
Euro 2024
ഗ്രൂപ്പ് മത്സരങ്ങളിലും നോക്കൗട്ട് മത്സരങ്ങളിലും കൃത്യമായ ആധിപത്യം പുലര്ത്തിയെത്തുന്ന സ്പെയിന് നിലവില്‍ മികച്ച ഫോമിലാണ്.വിങ്ങുകളിലൂടെ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്ന യുവതാരങ്ങളായ നിക്കോ വില്യംസ്, ലാമിന് യമാല്‍ എന്നിവരിലാണ് സ്പാനിഷ് പ്രതീക്ഷകള്‍. ഇവര്‍ക്കൊപ്പം കാര്‍വഹാല്‍,ഡാനി യോല്മ, റോഡ്രി തുടങ്ങിയ ഒരു മികച്ച നിര തന്നെ സ്പെയിനിനുണ്ട്. ടൂര്‍ണമെന്റിലെ തുടക്കം തന്നെ താളത്തിലെത്തിയ ടീം എന്നത് സ്പെയിനിനെ അപകടകാരിയാക്കുന്നു.
അതേസമയം ഹാരി കെയ്നിനൊപ്പം ജൂഡ് ബെല്ലിങ്ഹാം കൂടി ചേരുന്ന ഇംഗ്ലണ്ട് മുന്നേറ്റ നിര ശക്തമാണ്. ഫില്‍ ഫോഡന്,ബുക്കായോ സാക്ക,കോബി മൈനോ,ഡെക്ലാന് റൈസ് തുടങ്ങിയ വമ്പന്‍ പേരുകളാണ് ഇംഗ്ലണ്ട് നിരയിലുള്ളതെന്നും ഈ പേരുകള്ക്കൊത്ത പ്രകടനം ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ ഇതുവരെയും നടത്തിയിട്ടില്ല. അതിനാല്‍ തന്നെ ഫൈനല്‍ മത്സരത്തില്‍ സ്പെയിന് തന്നെയാണ് മുന്‍തൂക്കമുള്ളത്. 1966ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് വിജയിച്ചതൊഴിച്ചാല്‍ സമ്പന്നമായ ലീഗ് പാരമ്പര്യമുണ്ടായിട്ടും ശൂന്യമാണ് ഇംഗ്ലണ്ട് ഫുട്ബോളിന്റെ നേട്ടങ്ങള്‍. അതിനാല്‍ തന്നെ ഒരു കിരീടനേട്ടം സ്വപ്നം കാണുന്നുണ്ട് ഇംഗ്ലണ്ട് ആരാധകര്‍. കഴിഞ്ഞ യൂറോയിലും ഫൈനലിലെത്താന്‍ സാധിച്ചെങ്കിലും ഷൂട്ടൗട്ടില്‍ ഇറ്റലിക്കെതിരെ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.