സ്‌പെയിന്‍ യൂറോ കപ്പ് ഫൈനലില്‍; ഫ്രാന്‍സ് പുറത്ത്

മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ കോലോ മുവാനിയിലൂടെ ഫ്രാന്‍സ് മുന്നിലെത്തിയതാണ്

Spain
രേണുക വേണു| Last Modified ബുധന്‍, 10 ജൂലൈ 2024 (07:25 IST)
Spain

ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്‌പെയിന്‍ യൂറോ കപ്പ് ഫൈനലില്‍. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് സ്‌പെയിന്‍ എണ്ണംപറഞ്ഞ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്. നെതര്‍ലന്‍ഡ്‌സ് vs ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ സ്‌പെയിന്‍ ഫൈനലില്‍ നേരിടും. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയിന്‍ ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. യൂറോയിലെ അഞ്ചാം ഫൈനല്‍ കളിക്കാനാണ് സ്‌പെയിന്‍ ഒരുങ്ങുന്നത്.

മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ കോലോ മുവാനിയിലൂടെ ഫ്രാന്‍സ് മുന്നിലെത്തിയതാണ്. തൊട്ടുപിന്നാലെ സ്‌പെയിന്‍ ഒന്നിനു പകരം രണ്ടായി തിരിച്ചടിച്ചു. 21-ാം മിനിറ്റില്‍ ലാമിന്‍ യമാലും 25-ാം മിനിറ്റില്‍ ഡാനി ഒല്‍മോയും സ്‌പെയിനു വേണ്ടി ഫ്രാന്‍സിന്റെ വല ചലിപ്പിച്ചു. 16 വയസുകാരന്‍ ലാമിന്‍ യമാല്‍ ലോക ഫുട്‌ബോളിലെ അത്ഭുത ശിശുവായി. യൂറോ കപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമാണ് യമാല്‍.

ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ പിറന്ന മത്സരത്തിന്റെ രണ്ടാം പകുതി ഗോള്‍ രഹിതമായി. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ആക്രമണം കടുപ്പിച്ചെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :