ലയണൽ മെസ്സി ബാലൺ ഡി ഓർ നേടിയാൽ കരിയർ അവസാനിപ്പിക്കുമെന്ന് റൊണാൾഡോ പറഞ്ഞു

അഭിറാം മനോഹർ| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (19:54 IST)
2019ലെ ബാലൺ ഡി ഓർ പുരസ്കാരം ലയണൽ മെസ്സി നേടിയാൽ താൻ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോട് പറഞ്ഞിരുന്നതായി ഫ്രഞ്ച് മാഗസിനായ ഫ്രാൻസ് ഫുട്ബോളിൻ്റെ മുൻ ജേർണലിസ്റ്റായ തിയറി മെർചന്ദ്. മെസിയെ പോലെ കംഫർട്ട് സോണിൽ നിൽക്കാതെ ക്ലബുകൾ മാറുന്നതാണ് തൻ്റെ ബാലൺ ഡി ഓർ സാധ്യതകളെ പരിമിതപ്പെടുത്തിയതെന്നും റൊണാൾഡോ പറഞ്ഞുവെന്നും മെർചന്ദ് പറയുന്നു.

റൊണാൾഡൊയുടെ പേഴ്സണൽ ബയോഗ്രഫി തയ്യാറാക്കിയ വ്യക്തിയാണ് തിയറി മെർചന്ദ്. അതിന് വേണ്ടിയുള്ള അഭിമുഖങ്ങൾക്കിടെയാണ് റൊണാൾഡോ ഈ അഭിപ്രായം പങ്കുവെച്ചതെന്ന് മെർചന്ദ് പറയുന്നു. ആ വർഷം വിർജിൽ വാൻ ഡൈക്കിനെ രണ്ടാം സ്ഥാനത്താക്കി മെസ്സി തന്നെയായിരുന്നു ബാലൺ ഡി ഓർ നേടിയത്. 2021ൽ കൂടി പുരസ്കാരം സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചു. അതേസമയം റയൽ മാഡ്രിഡ് വിട്ടതിന് ശേഷം പുരസ്കാരം സ്വന്തമാക്കാൻ റൊണാൾഡോയ്ക്കായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :