'നൈസായിട്ട് ഒഴിവാക്കി'; ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിടുന്നു

അതേസമയം, റൊണാള്‍ഡോ പോകുന്നതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിനെ വില്‍ക്കാന്‍ ഉടമകളായ ഗ്ലേസര്‍ കുടുംബം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

രേണുക വേണു| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (09:30 IST)

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നു. റൊണാള്‍ഡോയുമായി മുന്നോട്ടു പോകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ക്ലബ് അറിയിച്ചതായാണ് വിവരം. പരസ്പര ധാരണയോടെയാണ് ഇരുവരും പിരിയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോയുടെ ക്ലബ് വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ഈ നീക്കം.

അതേസമയം, റൊണാള്‍ഡോ പോകുന്നതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിനെ വില്‍ക്കാന്‍ ഉടമകളായ ഗ്ലേസര്‍ കുടുംബം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വില്‍പ്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :