മെസിയെ കളിയാക്കാന്‍ റൊണാള്‍ഡോ സെലിബ്രേഷനുമായി സൗദി ആരാധകര്‍; വീഡിയോ വൈറല്‍

സൗദി ആരാധകര്‍ മത്സരശേഷം മെസിയെ പരിഹസിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

രേണുക വേണു| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (08:38 IST)

ഖത്തര്‍ ലോകകപ്പിലെ ആദ്യ അട്ടിമറിയാണ് കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ നേടിയ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി മെസിപ്പടയെ പരാജയപ്പെടുത്തി. അര്‍ജന്റീന ആരാധകരെല്ലാം വലിയ ഞെട്ടലിലാണ്. അര്‍ജന്റീന തോറ്റതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോളുകളും നിറഞ്ഞിട്ടുണ്ട്.

സൗദി ആരാധകര്‍ മത്സരശേഷം മെസിയെ പരിഹസിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെസി ആരാധകരുടെ മുന്നില്‍വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 'സ്യൂ' സെലിബ്രേഷന്‍ ആവര്‍ത്തിക്കുകയായിരുന്നു സൗദി ആരാധകര്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :