1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Robert lewandoski to barca

Lewandowski: അഭ്യൂഹങ്ങൾക്ക് വിരാമം, ലെവൻഡോവ്സ്കി ഇനി ബാഴ്സയ്ക്കായി ബൂട്ടുകെട്ടും

lewandoski
ബയേൺ മ്യൂണിക്കിൻ്റെ ഗോളടിയന്ത്രമായ ലെവൻഡോവ്സ്കി ബാഴ്സയിൽ കളിക്കുമോ എന്ന അഭ്യൂഹങ്ങൾക്കും ബാഴ്സ ആരാധകരുടെ കാത്തിരിപ്പിനും വിരാമം. അടുത്ത സീസണിൽ ലെവൻഡോവ്സ്കി ബാഴ്സയ്ക്കായി കളിക്കുമെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
 
45 ദശലക്ഷം യൂറോയാണ് ലെവൻഡോസ്കിയ്ക്കായി ബാഴ്സലോണ ട്രാൻസ്ഫർ ഫീസാായി ആദ്യം നൽകുക. ഇതിന് പുറമെ അഞ്ചു ദശലക്ഷം യൂറോയുടെ ആഡ് ഓണുകളും കരാറിലുണ്ട്. ചെൽസി,പിഎസ്ജി എന്നിവർ മുന്നോട്ട് വെച്ച ഓഫറുകൾ നിരസിച്ചാണ് ലെവൻഡോസ്കി ബാഴ്സയിലെത്തുന്നത്. ബയേണിൽ ഒരു വർഷകരാർ കൂടി ലെവൻഡോസ്കിയ്ക്ക് ബാക്കിയുണ്ട്. എങ്കിലും തന്നെ ബാഴ്സയിലേക്ക് പോകാൻ അനുവദിക്കണമെന്ന് ലെവൻഡോവ്സ്കി ആവശ്യപ്പെടുകയായിരുന്നു.
 
ഈ സീസണിൽ ക്രിസ്റ്റൻസെൻ,കെസീ,റഫീഞ്ഞ എന്നിവരെ ബാഴ്സ ടീമിലേക്കെത്തിച്ചിരുന്നു.
അടുത്ത ലേഖനം
ടീം നിലനിർത്തില്ലെന്ന് അറിഞ്ഞപ്പോൾ അവൻ ഞെട്ടിപ്പോയി: വെളിപ്പെടുത്തലുമായി ശാസ്ത്രി