അനുബന്ധ വാര്‍ത്തകള്‍
- ബ്ളാസ്റ്റേഴ്സിന് ഇനി വനിതാ ടീമും , ഡയറക്ടറെ നിയമിച്ചു
- അൽവാരോ വാസ്കസ് ബ്ളാസ്റ്റേഴ്സ് വിട്ടു, ഔദ്യോഗിക സ്ഥിരീകരണവുമായി കൊമ്പന്മാർ
- ആശാൻ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും: വുകോമനോവിച്ചുമായുള്ള കരാർ 2025 വരെ നീട്ടി
- ലൂണ 2025 വരെ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് റിപ്പോർട്ട്
- അടുത്ത സീസണിലും തുടർന്നേക്കും: സൂചന നൽകി ബ്ലാസ്റ്റേഴ്സ് പരിശീലകൻ
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത: സൂപ്പർ താരം ടീമിൽ തുടരും
കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ഐഎസ്എൽ ഫൈനൽ പ്രവേശത്തിൽ നിർണായക സാന്നിധ്യമായിരുന്ന അർജൻ്റീനൻ മുന്നേറ്റനിരക്കാരൻ പെരേര ഡയസ് ഈ സീസണിലും ടീമിൽ തുടരും. ഡയസിനായി മറ്റ് ടീമുകൾ രംഗത്ത് വന്നിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് താരത്തിൻ്റെ തീരുമാനം.
2021 സീസണിൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ താരം 21 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിരുന്നു. ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിന് മുൻപ് 2021ല്‍ അര്‍ജന്റീനിയന്‍ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റന്‍സിനു വേണ്ടി ബൂട്ടുകെട്ടിയ ഡയസ് 12 മത്സരങ്ങളില്‍ നിന്നായി 2 ഗോളുകള്‍ നേടിയിരുന്നു. ബ്ലാസ്റ്റേഴ്സിൽ ലോണിലെത്തിയ താരം വളരെ വേഗമാണ് ടീമിനെ നിർണായകതാരമായത്.
അഡ്രിയാൻ ലൂണ, മാർക്കോ ലെസ്കോവിച്ച് എന്നിവരെ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയപ്പോൾ വിന്‍സി ബരെറ്റോ, സെയ്ത്യസെന്‍ സിങ്, ആല്‍ബിനോ ഗോമസ്,അല്‍വാരോ വാസ്‌ക്വസ്, എനെസ് സിപോവിച്ച്, ചെഞ്ചോ ഗില്‍റ്റ്ഷെന്‍ എന്നിവർ ടീം വിട്ടുപോവുകയാണുണ്ടായത്.