1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Repeating pattern behind argentina's worldcup wins

ഇതെല്ലാം വെറും വിശ്വാസം മാത്രമാണോ, അർജൻ്റൈൻ വിജയത്തിൽ ആവർത്തിച്ച് പാറ്റേൺ

argentina
ലയണൽ മെസ്സി ഒരു ലോകകപ്പ് കിരീടം ഉയർത്തണമെന്ന് ലോകമെങ്ങുമുള്ള അർജൻ്റീനിയൻ ആരാധകർ എക്കാലവും ആഗ്രഹിച്ച ഒന്നാണ്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജൻ്റീന വിശ്വവിജയികളാകുമ്പോൾ 1978ലും 1986ലും സംഭവിച്ച അതേ യാദൃശ്ചികത 2022ലും സംഭവിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ഫുട്ബോൾ പ്രേമികൾ ഇതേ സംഭവം ചൂണ്ടികാട്ടി അർജൻ്റീന തന്നെ ഫൈനൽ മത്സരത്തിൽ വിജയികളാകുമെന്ന് വ്യക്തമാക്കിയിരുന്നു.
 
ഇത് അതേ പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ അർജൻ്റീനയുടെ വിജയത്തിൻ്റെ പാറ്റേണിൽ പോലും മാറ്റമില്ല. 1978ൽ ആദ്യമായി അർജൻ്റീന കിരീടം നേടുന്ന ലോകകപ്പിലെ മൂന്നാമത്തെ മത്സരത്തിൽ അർജൻ്റീനയുടെ അന്നത്തെ സൂപ്പർ താരമായ മരിയ കെമ്പസ് എടുത്ത പെനാൽട്ടി പാഴായിരുന്നു. 
 
സമാനമായി 1986ൽ മറഡോണയും മൂന്നാം മത്സരത്തിൽ തനിക്ക് കിട്ടിയ പെനാൽട്ടി നഷ്ടപ്പെടുത്തുകയും അർജൻ്റീന വിജയികളാകുകയും ചെയ്തു. ഇങ്ങ് 2022ൽ എത്തുമ്പോൾ പോളണ്ടുമായുള്ള മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ അർജൻ്റീനയുടെ ലയണൽ മെസ്സി എടുത്ത പെനാൽട്ടിയും പാഴായി. ഇതോടെ സമാനമായി അർജൻ്റീന ലോകകിരീടം നേടുമെന്ന് സോഷ്യൽ മീഡിയയിൽ സംസാരമായിരുന്നു. അത് തന്നെ ആവർത്തിക്കുകയും ചെയ്തു.
 
1978ലെയും 1986ലെയും 2022ലെയും ലോകകപ്പുകളിൽ ഫൈനലിൽ അർജൻ്റീനയുടെ വെള്ളയും നീലയും വരകളുള്ള ജേഴ്സിയാണ് അണിഞ്ഞിരുന്നത്. 2014ലും 1990ലും എവേ ജേഴ്സികളണിഞ്ഞ് ഫൈനൽ മത്സരങ്ങളിൽ അർജൻ്റീന പരാജയപ്പെടുകയും ചെയ്തിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ്, ഫൈനലിൽ ഹാട്രിക് അടക്കം 6 ഗോളുകൾ: കണക്കുകൾ ഖത്തർ ലോകകപ്പ്