അമിതമായ ആത്മവിശ്വാസം നല്ലതല്ല, ലോക ചാമ്പ്യന്മാരാകും മുൻപെ ഫ്രാൻസിൻ്റെ ത്രീ സ്റ്റാർ ജേഴ്സികൾ നിർമിച്ച് പണി വാങ്ങിച്ച് നൈക്കി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (15:15 IST)
ലോകകപ്പിൽ ടീമുകൾ ധരിക്കുന്ന ജേഴ്സിയിൽ ചില പ്രത്യേകതകളുണ്ട്. എത്ര കിരീടം ടീമുകൾ നേടിയിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന സ്റ്റാറുകൾ ജേഴ്സിയിൽ ചേർത്തിരിക്കും. ബ്രസീലിൻ്റെ ജേഴ്സിയിൽ അഞ്ചും ജർമനി, ഇറ്റലി എന്നിവരുടെ ജേഴ്സിയിൽ നാല് സ്റ്റാറുകളുമാണുള്ളത്. ലോകചാമ്പ്യന്മാരാകുന്ന ടീമുകളുടെ പുതിയ ജേഴ്സിക്ക് അതിനാൽ തന്നെ ആവശ്യക്കാർ ഏറുക എന്നത് പതിവാണ്.

രണ്ട് കിരീടങ്ങളുള്ള ഫ്രാൻസ് വിജയിച്ചാൽ 3 സ്റ്റാറുകളുള്ള ജേഴ്സിക്ക് ആവശ്യക്കാർ ഏറുമെന്നത് ഉറപ്പാണ്. അതിനാൽ തന്നെ ഈ വിപണി കണ്ടറിഞ്ഞ് പണി വാങ്ങിച്ചിരിക്കുകയാണ് ജേഴ്സി സ്പോൺസേഴ്സായ നൈക്കി. ഫ്രാൻസ് ചാമ്പ്യന്മാരാകുമെന്ന് ഉറപ്പിച്ചുകൊണ്ട് 3 നക്ഷത്രങ്ങളുള്ള പുതിയ ജേഴ്സികൾ ഫൈനൽ മത്സരത്തിന് മുൻപ് തന്നെ നൈക്കി പുറത്തിറങ്ങിയിരുന്നു. എന്നാൽ അർജൻ്റീന വിജയികളായതോടെ ഈ ജേഴ്സികൾ എന്ത് ചെയ്യുമെന്ന പ്രതിസന്ധിയിലാണ് നൈക്കി.

നൈക്കി ചെയ്തത് വലിയ മണ്ടത്തരമാണെന്ന് ഫൈനൽ മത്സരത്തിന് മുൻപ് തന്നെ വിമർശനമുയർന്നിരുന്നു. ഫൈനലിൽ അർജൻ്റീന വിജയിക്കുക കൂടി ചെയ്തതോടെ വലിയ നഷ്ടമാണ് കമ്പനിക്കുണ്ടാകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :