'പണം കൊടുത്ത് റഫറിയെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ് ഖത്തര്‍' പ്രതിഷേധിച്ച് ഇക്വഡോര്‍ ആരാധകന്‍; ' വായടച്ച് അവിടെ ഇരിക്കൂ' എന്ന് ഖത്തര്‍ ആരാധകന്റെ താക്കീത് ! ഗ്യാലറിയില്‍ നാടകീയ രംഗങ്ങള്‍ (വീഡിയോ)

മത്സരത്തിനിടെ ഇക്വഡോര്‍ അടിച്ച ഒരു ഗോള്‍ വാറിന്റെ സഹായത്തോടെ റഫറി നിഷേധിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (08:33 IST)

ഖത്തര്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിനിടെ ഗ്യാലറിയില്‍ നാടകീയ രംഗങ്ങള്‍. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരത്തില്‍ പോരടിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇക്വഡോര്‍ ഖത്തറിനെ തോല്‍പ്പിച്ചത്. കളിക്കിടെ ഖത്തര്‍ ആരാധകനും ഇക്വഡോര്‍ ആരാധകനും വഴക്കിട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

മത്സരത്തിനിടെ ഇക്വഡോര്‍ അടിച്ച ഒരു ഗോള്‍ വാറിന്റെ സഹായത്തോടെ റഫറി നിഷേധിച്ചു. ഓഫ് സൈഡ് ആണെന്ന് പറഞ്ഞാണ് ഈ ഗോള്‍ നിഷേധിച്ചത്. ഇത് ഇക്വഡോര്‍ ആരാധകരെ ചൊടിപ്പിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു ഇക്വഡോര്‍ ആരാധകന്‍ എഴുന്നേറ്റ് നിന്ന് പണം കൊടുത്ത് റഫറിയെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണെന്ന തരത്തില്‍ പ്രതിഷേധിച്ചു.

കൈ കൊണ്ട് കാശിന്റെ ആംഗ്യം കാണിച്ചാണ് ഇക്വഡോര്‍ ആരാധകന്റെ പ്രതിഷേധം. ഇത് കണ്ട ഖത്തര്‍ ആരാധകര്‍ ഉടന്‍ തന്നെ ഇതിനെതിരെ രംഗത്തെത്തി. 'വായടച്ച് മിണ്ടാതെ ഇരിക്കൂ' എന്ന് ഇക്വഡോര്‍ ആരാധകനെ താക്കീത് ചെയ്യുന്ന ഖത്തര്‍ ആരാധകനെ വീഡിയോയില്‍ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അതേസമയം, മത്സരശേഷം ഇരുവരും സൗഹൃദം പങ്കിടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :