നാണംകെട്ട് ഖത്തര്‍; ഇങ്ങനെയൊരു തോല്‍വി ലോകകപ്പ് ചരിത്രത്തില്‍ ആദ്യം

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ആതിഥേയര്‍ ഉദ്ഘാടന മത്സരത്തില്‍ തോല്‍ക്കുന്നത്

രേണുക വേണു| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (08:02 IST)

ഖത്തര്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിന് നാണംകെട്ട തോല്‍വി. ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഖത്തര്‍ തോറ്റത്. ഇക്വഡോറിന് വേണ്ടി വലന്‍സിയയാണ് ഇരട്ട ഗോളുകള്‍ നേടിയത്.

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ആതിഥേയര്‍ ഉദ്ഘാടന മത്സരത്തില്‍ തോല്‍ക്കുന്നത്. ഇതുവരെ നടന്ന ഉദ്ഘാടന മത്സരങ്ങളില്‍ 16 എണ്ണത്തില്‍ ആതിഥേയര്‍ ജയിച്ചപ്പോള്‍ ആറ് മത്സരങ്ങള്‍ സമനിലയിലാണ് അവസാനിച്ചത്. ആദ്യമായാണ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ തോല്‍വി വഴങ്ങുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :