അഭിറാം മനോഹർ|
Last Modified വെള്ളി, 18 നവംബര്‍ 2022 (19:23 IST)
ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ
ബിയർ നിരോധിക്കാനൊരുങ്ങി ഖത്തർ. നേരത്തെ സ്റ്റേഡിയങ്ങളിൽ ആൽക്കഹോളിക് ബിയർ അനുവദിക്കുമെന്നായിരുന്നു
ഖത്തർ നിലപാട്. എന്നാൽ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന 8 സ്റ്റേഡിയങ്ങളീലും ബിയർ വില്പന അനുവദിക്കില്ലെന്ന തീരുമാനമാണ് പുറത്തുവരുന്നത്.
സ്റ്റേഡിയങ്ങളിൽ നിന്ന് നോൺ ആൽക്കഹോളിക് ആയ പാനീയങ്ങൾ മാത്രമാകും ആരാധകർക്ക് ലഭിക്കുക. പൊതുസ്ഥലത്ത് നിന്നുള്ള മദ്യപാനം അനുവദിക്കാത്ത രാജ്യമാണ് ഖത്തർ. ലോകകപ്പിനെത്തുന്ന വിദേശീയർക്ക് ഈ നിലപാട് വലിയ കല്ലുകടിയാകും. സ്റ്റേഡിയങ്ങളിൽ ബിയർ അനുവദിക്കില്ലെന്ന തീരുമാനം ആരാധകർക്ക് മാത്രമല്ല ഫിഫയ്ക്കും വലിയ തിരിച്ചടിയാണ്.
ബഡ്‌വൈസറുമായി കോടികളുടെ ഡീലാണ് ഫിഫയ്ക്കുള്ളത്. അതേസമയം ലോകകപ്പിന് 2 ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഖത്തറിൻ്റെ ഈ നിരോധനം എന്നതാണ് ശ്രദ്ധേയം. ലോകകപ്പിൻ്റെ ആതിഥേയത്വത്തിനായി ശ്രമം തുടങ്ങിയപ്പോൾ ഫിഫയുടെ കൊമേഴ്ഷ്യൽ പങ്കാളിയുമായി സഹകരിക്കാമെന്ന് ഖത്തർ നേരത്തെ ഉറപ്പ് നൽകിയിരുന്നു.