നെയ്‌മറുടെ പത്താം നമ്പറും മൂന്ന് വർഷ കരാറും, മെസിക്കായി രംഗത്തിറങ്ങി പിഎസ്‌ജി

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (20:04 IST)
ബാഴ്‌സലോണ നായകൻ ലയണൽ മെസിയെ സ്വന്തമാക്കാൻ പുതിയ ഓഫറുമായി ഫ്രഞ്ച് ഫുട്‌ബോൾ ഭീമന്മാരായ പിഎസ്‌ജി. മൂന്ന് വർഷകാലത്തേക്കുള്ള കരാറാണ് പിഎസ്‌ജി മെസിക്ക് ഓഫർ ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് പിഎസ്‌ജി‌യുടെ ഓഫർ. ഈ വർഷത്തോടെ ബാഴ്‌സലോണയുമായി കരാർ അവസാനിക്കുന്ന മെസിക്ക് മൂന്ന് വർഷത്തെ കരാറും പത്താം നമ്പർ ജഴ്‌സിയുമാണ് പിഎസ്ജി വാഗ്‌ധാനം ചെയ്തിരിക്കുന്നത്. മെസിക്കായി പത്താം നമ്പർ വിട്ടുനൽകാമെന്ന് നെയ്‌മർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. നെയ്‌മറിനൊപ്പം കളിക്കാൻ ആഗ്രഹമുള്ളതായി മെസിയും സൂചന നൽകിയിരുന്നു.

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പേ അടുത്ത സീസണിൽ റയൽ മാഡ്രിഡിലേക്ക് മാറുമെന്ന് ഏറെകുറെ ഉറപ്പായതോടെയാണ് മെസിക്കായുള്ള നീക്കങ്ങൾ പിഎസ്‌ജി ശക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :