ഇരട്ടഗോളുമായി മെസി, കോപ്പ ഡെൽ റേയിൽ ബാഴ്‌സയ്ക്ക് കിരീടം

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ഏപ്രില്‍ 2021 (11:31 IST)
സ്പെയിനിലെ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്‌സലോണ. ഇന്നലെ നടന്ന ഫൈനൽ പോരാട്ടത്തിൽ അത്‌ലെറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ബാഴ്‌സ കിരീടം നേടിയത്. പുതിയ പരിശീലകനായ റൊണാൾഡ് കോമാന് കീഴിലുള്ള ബാഴ്‌സയുടെ ആദ്യ കിരീടമാണിത്.

ബാഴ്‌സയ്ക്ക് വേണ്ടി മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആന്റോയിൻ ഗ്രീസ്‌മാനാണ് ആദ്യ ഗോൾ നേടിയത്. മൂന്ന് മിനിറ്റുകൾക്ക് ശേഷം ഫ്രാങ്ക് ഡി ജോങ് ബാഴ്‌സയ്ക്ക് വേണ്ടി രണ്ടാം ഗോൾ കണ്ടെത്തി. സൂപ്പർ താരം മെസി 68,72 മിനിട്ടുകളിൽ ഗോളുകൾ നേടിയപ്പോൾ അത് അത്‌ലറ്റികോ മാഡ്രിഡിന് മുകളിലുള്ള അവസാനത്തെ ആണിയായി. ബാഴ്‌സലോണയുടെ 31ആം കോപ്പ ഡെൽ റേ കിരീടമാണിത്. 2018ന് ശേഷം ആദ്യമായാണ് ബാഴ്‌സ കോപ്പ ഡെൽ റെ കിരീടം സ്വന്തമാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :