അഭിറാം മനോഹർ|
Last Modified ശനി, 20 ഫെബ്രുവരി 2021 (18:58 IST)
ബാഴ്‌സലോണയുടെ പരിശീലകനാകുമെന്ന് ആവർത്തിച്ച് മുൻതാരം സാവി ഫെർണാണ്ടസ്. നിലവിൽ ഖത്തർ ക്ലബ് അൽ സാദിന്‍റെ പരിശീലകനാണ് ബാഴ്സലോണയുടെ ഇതിഹാസ താരമായ സാവി. നേരത്തെ ഏണസ്റ്റോ വെൽവെർദേയെയും ക്വിക്കെ സെറ്റിയനെയും ബാഴ്‌സ കോച്ച് സ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ പകരം പരിശീലകനായി സാവിയെ പരിഗണിച്ചിരുന്നു.
ബാഴ്‌സയുടെ കോച്ചാവാകാനുള്ള പരിചയം ആയിട്ടില്ല എന്ന പേരിലാണ് സാവി മുൻപ് അവസരങ്ങൾ നിഷേധിച്ചത്. എന്നാൽ ഉടനെ തന്നെ സാവി പരിശീലകനായി ബാഴ്സയിൽ തിരികെ എത്തുമെന്ന സൂചനാണ് താരം ഇപ്പോൾ തന്നിരിക്കുന്നത്. നിലവിലെ ബാഴ്‌സ
പരിശീലകൻ റൊണാൾഡ് കൂമാനും ടീമും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ പിഎസ്ജിയോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റതിന് പിന്നാലെ നിലവിലെ പരിശീലകൻ റൊണാള്‍ഡ് കൂമാനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സാവിയുടെ പ്രതികരണം.