4 സീസണുകളിലായി മെസി വാങ്ങിയത് 5,000 കോടി രൂപ, ബാഴ്‌സയുമായുള്ള കരാർ വിവരങ്ങൾ പുറത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2021 (09:46 IST)
2017ൽ ബാഴ്‌സയുമായി മെസി ഒപ്പിട്ട കരാറിലെ വിവരങ്ങൾ പുറത്തുവിട്ട് സ്പാനിഷ് മാധ്യമം. നാല് സീസണുകളിലേക്കായി ക്ലബ് ചിലവഴിച്ച 555 മില്യൺ യൂറോയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഓരോ സീസണിലും മെസിയുടെ പ്രതിഫലം 138 മില്യൺ ഡോളർ യൂറോ എന്നാണ് കരാറിൽ പറയുന്നത്. ഒരു അത്‌ലറ്റിന് ലഭിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന തുകയാണിത്.എന്നാൽ പ്രതിഫലത്തിന്റെ പകുതി മെസിക്ക് സ്പെയിനിൽ നികുതിയായി അടയ്‌ക്കേണ്ടി വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കൊവിഡിന്റെ വരവോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ക്ലബ് കരകയറാൻ ശ്രമിക്കുമ്പോഴാണ് മെസിയുടെ കരാർ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ഈ സീസണോട് കൂടി മെസി ക്ലബ് വിടുമെന്നും റിപ്പോർട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :