ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന കായികതാരം, മെസ്സിയെ പിന്തള്ളി ഫെഡറർ ഒന്നാമത്, ലിസ്റ്റിൽ വിരാട് കോലിയും

അഭിറാം മനോഹർ| Last Modified ശനി, 30 മെയ് 2020 (12:27 IST)
ഈ വർഷം ഏറ്റവും അധികം പ്രതിഫലം വാങ്ങിയ കായിക താരമെന്ന റെക്കോർഡ് ടെന്നീസ് ഇതിഹാസം റോജർ സ്വന്തമാക്കി.ഫോർബ്‌സ് മാസിക പുറത്തുവിട്ട കണക്കിൽ അർജന്റൈൻ ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ പിന്തള്ളിയാണ് ഫെഡറർ ഒന്നാമതെത്തിയത്.ഇത്തവണ രണ്ടു സ്ഥാനം നഷ്ടമായ മെസ്സി മൂന്നാം സ്ഥാനത്തത്തേക്കു പിന്തള്ളപ്പെട്ടു.

106.3 മില്ല്യണ്‍ ഡോളറാണ് ഫെഡററുടെ വരുമാനം.105 മില്യൺ യൂറോയുടെ വരുമാനമായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റോണാൾഡോ പട്ടികയിൽ രണ്ടാമതെത്തി.മൂന്നാമതുള്ള മെസ്സിയുടെ സമ്പാദ്യം 104 മില്ല്യണ്‍ ഡോളറാണ്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ 95.5 മില്ല്യണ്‍ ഡോളറിന്റെ വരുമാനത്തോടെ നാലാം സ്ഥാനത്താണ്.സ്ഥിരമായി ഫുട്‌ബോൾ താരങ്ങൾ ഒന്നാമതെത്തുന്ന പട്ടികയിൽ ഇതാദ്യമായാണ് ഒരു ടെന്നീസ് താരം ഒന്നാമതെത്തുന്നത്.

വരുമാനത്തിൽ ആദ്യ 100 സ്ഥാനത്തുള്ള കായികതാരങ്ങളിൽ 35 പേർ ബാസ്‌ക്കറ്റ് ബോൾ താരങ്ങളാണ്.14 ഫുട്ബോൾ താരങ്ങളും 6 ടെന്നീസ് താരങ്ങളും പട്ടികയിലുണ്ട്. ഇന്ത്യയുടെ വിരാട് കോലിയാണ് പട്ടികയിൽ സ്ഥാനം നേടിയ ഒരേ ഒരു ക്രിക്കറ്റ് താരം. 66മത് സ്ഥാനത്താണ് കോലിയുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :