'റൊണാൾഡൊ ഇല്ല, ബ്രസീൽ താരങ്ങളുമില്ല' നെയ്‌മറിന്റെ ടോപ് ഫൈവ് കളിക്കാരുടെ പട്ടിക ഇങ്ങനെ

അഭിറാം മനോഹർ| Last Updated: ശനി, 22 ഫെബ്രുവരി 2020 (11:17 IST)
നിലവിൽ അന്താരാഷ്ട്ര ഫുട്ബോൾ കളിക്കുനവരിൽ വെച്ച് ലോകത്തെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത് ബ്രസീൽ സൂപ്പർ താരമായ നെയ്‌മർ. സൂപ്പർ താരം ലയണൽ മെസ്സിയുൾപ്പെട്ട പട്ടികയിൽ പക്ഷേ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടം പിടിച്ചില്ല. ബ്രസീലിയൻ ടീമിൽ കളിക്കുന്ന സഹതാരങ്ങളിൽ ആരും തന്നെ നെയ്‌മറുടെ ടോപ് ഫൈവ് പട്ടികയിലില്ല.

മെസ്സിക്ക് പുറമെ ബാഴ്സലോണയുടെ തന്നെ ലൂയിസ് സ്വാരസ്, പിഎസ്‌ജിയിലെ സഹതാരമായ കൈലിയൻ എംബാപ്പെ,റയൽ മാഡ്രിഡിന്റെ ഈഡൻ ഹസാർഡ്,മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എന്നിവരാണ് നെയ്‌മറുടെ ലിസ്റ്റിലുള്ള മറ്റ് താരങ്ങൾ. ഇതിൽ മെസ്സിയും സ്വാരസും ബാഴ്സലോണയിലായിരുന്ന കാലത്ത് നെയ്‌മറുടെ സഹതാരങ്ങളായിരുന്നു. എം എസ് എം കൂട്ടുക്കെട്ട് എന്ന പേരിലാണ് ഈ സഖ്യം അറിയപ്പെട്ടിരുന്നത്. അതേ സമയം ലോകത്തെ മികച്ച അഞ്ച് കളിക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റോണാൾഡോയെ ഉൾപ്പെടുത്താത് അത്ഭുതമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :