എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയെന്ന് നെയ്‌മർ: ബ്രസീലിയൻ യുവതാരങ്ങൾക്കും പ്രശംസ

അഭിറാം മനോഹർ| Last Updated: വെള്ളി, 7 ഫെബ്രുവരി 2020 (10:45 IST)
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ബാഴ്സലോണയുടെ അർജന്റൈൻ സ്ട്രൈക്കറായ ലയണൽ മെസ്സിയെന്ന് നെയ്‌മർ. ഫിഫ ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രസീലിയൻ താരവും ബാഴ്‌സയില്‍ മെസിയുടെ സഹതാവുമായിരുന്ന നെയ്‌മറുടെ പ്രശംസ. മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമെന്നും പിഎസ്‌ജിയിലെ സഹതാരമായ കിലിയൻ എംബാപ്പേക്ക് എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാകാൻ സാധിക്കുമെന്നും നെയ്‌മർ പറഞ്ഞു.

മെസ്സിയുടെ കൂടെ കളിക്കുക എന്നത് അസാധാരണമായ അനുഭവമാണ്. ഞങ്ങൾ സുഹൃത്തുക്കളാണ്. എന്നാൽ ഞാൻ കണ്ട കളിക്കാരിൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി. പിഎസ്‌ജിയിൽ സഹതാരമായ കിലിയൻ എംബാപ്പെ പ്രതിഭാസമാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വളരാൻ അവനാകും. എംബാപ്പെ സഹതാരമായതിൽ അഭിമാനമുണ്ട്. മൈതാനത്ത് ഞങ്ങൾ തമ്മിൽ വലിയ പൊരുത്തമുണ്ട് നെയ്‌മർ പറഞ്ഞു.

അതേസമയം വരുംകാല താരങ്ങൾ എന്ന് വിശേഷണമുള്ള ബ്രസീലിയൻ യുവതാരങ്ങളെ കുറിച്ചും നെയ്‌മർ മനസ്സ് തുറന്നു. എല്ലാ താരങ്ങളും പ്രതിഭാശാലികളാണ്. 2022 ഓടെ മാത്രമെ ഇതിന്റെ ഫലം നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കുള്ളുവെന്നും പ്രതിഭാശാലികളെ കണ്ടെത്താൻ ബ്രസീലിന് പ്രത്യേക കഴിവുണ്ടെന്നും നെയ്മർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :