പാക് ജേഴ്സി അണിഞ്ഞ് ഇന്ത്യൻ ആരാധകൻ സ്റ്റേഡിയത്തിൽ, പിന്നാലെ ആരാധകനും വീട്ടുകാർക്കുമെതിരെ വധഭീഷണി

അഭിറാം മനോഹർ| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (14:17 IST)
പാക് ജേഴ്സി ധരിച്ച് കളി കാണാൻ എത്തി വെട്ടിലായി ഉത്തർപ്രദേശ് ബറേലി സ്വദേശി. ഏഷ്യാകപ്പിലെ ഇന്ത്യ-പാക് മത്സരം കാണാനാണ് പാക് ജേഴ്സി അണിഞ്ഞ് ഇയാൾ എത്തിയത്. ഇതിൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിന്ന് വധഭീഷണിയും അധിക്ഷേപവും നേടുകയാണ് 42കാരനായ സന്യം ജയ്സ്വാൾ.

ഇന്ത്യൻ ജേഴ്സി അണിഞ്ഞ് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ജേഴ്സി ലഭിച്ചില്ല. അതോടെയാണ് പാക് ജേഴ്സി വാങ്ങി മത്സരം കാണാൻ സ്റ്റേഡിയത്തിനുള്ളിലേക്ക് എത്തിയത്. പാക് ജേഴ്സി അണിഞ്ഞ് സ്റ്റേഡിയത്തിനുള്ളിലെത്തിയ ഇയാൾ ഇന്ത്യക്ക് കയ്യടിക്കുന്നത് കണ്ട പാക് ആരാധകർ എന്തിനാണ് താങ്കൾ ഇന്ത്യക്ക് കയ്യടിക്കുന്നത് എന്ന് ചോദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ജയ്സ്വാളിനെതിരെ കേസെടുക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് പലരും ആവശ്യപ്പെടുന്നുണ്ട്. ജയ്സ്വാളിനും കുടുംബത്തിനും നേരെ വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. പാക് ജേഴ്സി അണിഞ്ഞിരുന്നെങ്കിലും തൻ്റെ കയ്യിൽ ഇന്ത്യൻ ദേശീയ പതാക ഉണ്ടായിരുന്നതായി ജയ്സ്വാൾ പറയുന്നു. സംഭവം രാജ്യത്തിന് പുറത്ത് നടന്നതിനാൽ ട്വിറ്ററിലെ പരാതിയിൽ കേസെടിക്കാനാവില്ലെന്നാണ് സംഭവത്തിൽ പോലീസ് വ്യക്തമാക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :