പത്താം നമ്പറിന് അമരത്വമേകിയ മനുഷ്യൻ, ഇതിഹാസത്തെ അനുസ്മരിച്ച് നെയ്മറും മെസ്സിയും

അഭിറാം മനോഹർ| Last Updated: വെള്ളി, 30 ഡിസം‌ബര്‍ 2022 (13:16 IST)
പെലെയുടെ വിയോഗത്തിൽ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. പെലെയ്ക്ക് മുൻപ് 10 എന്നത് വെറുമൊരു സംഖ്യ മാത്രമായിരുന്നു. പെലെയ്ക്ക് മുൻപ് ഫുട്ബോൾ എന്നാൽ ഒരു കായിക വിനോദവും. എന്നാൽ പെലെ പത്താം നമ്പറിന് അനശ്വരതയിലേക്ക് ഉയർത്തിയെന്നും ഫുട്ബോളിനെ ഒരു കലയാക്കി മാറ്റി പാവപ്പെട്ടവന് ശബ്ദം നൽകിയെന്നും നെയ്മർ കുറിച്ചു.

ബ്രസീലിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ ലഭിച്ചത് ഫുട്ബോൾ കാരണമാണ്. അതിന് കാരണമായ രാജാവിന് നന്ദി. അദ്ദേഹം മാത്രമാണ് യാത്രയായത്. അദ്ദേഹത്തിൻ്റെ മാജിക് ഇവിടെയുണ്ട്. പെലെ എന്നാൽ എല്ലാകാലത്തേക്കുമാണ് നെയ്മർ കുറിച്ചു. എന്നാൽ വലിയ കുറിപ്പിന് പകരമായി സമാധാനമായി വിശ്രമിക്കു എന്ന് മാത്രമാണ് ലയണൽ മെസ്സി കുറിച്ചത്. ഇവർക്ക് പുറമെ ഫുട്ബോൾ മേഖലയിൽ നിന്ന് ഒട്ടേറെ പേർ പെലെയ്ക്ക് ആദരാഞ്ജലികൾ നേരുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :