കായികലോകത്തും കൊറോണ ഭീതി, എൻബിഎ സൂപ്പർതാരം കെവിൻ ഡ്യൂറന്റിനും കൊറോണ

അഭിറാം മനോഹർ| Last Modified വ്യാഴം, 19 മാര്‍ച്ച് 2020 (11:02 IST)
വൈറസ് ബാധിതരായി കൂടുതൽ പ്രമുഖ താരങ്ങൾ. രംഗത്ത് പടർന്ന് പിടിച്ച കൊറോണ വൈറസ് ബാധക്ക് ശേഷം ബാസ്ക്കറ്റ് ബോള്‍ ലീഗായ എന്‍ബിഎയിലെ സൂപ്പര്‍ താരം കെവിന്‍ ഡ്യൂറന്റിനാണ് രോഗം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. എൻബിഎ ലീഗിലെ ബ്രൂക്‌‍ലിന്‍ നെറ്റ്സ് ടീമിലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചെന്നും എന്‍ബിഎ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് 19 ആശങ്കകളുടെ പശ്ചാത്തലത്തിൽ എൻബിഎ മത്സരങ്ങൾ നേരത്തെ നിർത്തിവെച്ചിരുന്നു. അതിനിടെ ഡാനിയേൽ റുഗാലെക്ക് പിന്നാലെ യുവന്റസിലെ മറ്റൊരു സഹതാരമായ ബ്ലെയിസ് മറ്റ്യൂഡിക്കും കൊറോണ
സ്ഥിരീകരിച്ചു.മറ്റ്യൂഡി ഇപ്പോൾ വീട്ടിൽ ഐസൊലേഷനിലാണുള്ളത്.മറ്റൊരു സ്പാനിഷ് ക്ലബ്ബായ വലൻസിയയുടെ മൂന്നിലൊന്ന് താരങ്ങൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ ഫുട്ബോൾ ലീഗുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഈ വർഷം നടക്കേണ്ടിയിരുന്ന യൂറോ കപ്പ് ഫുട്ബോളും കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പും അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :