മെസ്സിയല്ല, മികച്ച താരം ക്രിസ്റ്റിയാനോ റൊണാൾഡോ, എന്നാൽ എക്കാലത്തേയും മികച്ചതാരം ഞാൻ തന്നെ- പെലെ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (08:07 IST)
ഫുട്ബോൾ ലോകത്ത് ആരാണ് മികച്ച താരം ക്രിസ്റ്റിയാനോ റൊണാൾഡോയോ അതോ ലയണൽ മെസ്സിയോ? ഏറെ കാലമായി ഫുട്ബോൾ ലോകത്ത് നിലനിൽക്കുന്ന തർക്കമാണിത് രണ്ട് പേരും മികച്ചവരാണെന്ന് ആർക്കും സംശയമില്ലെങ്കിലും ആരാണ് കേമൻ എന്നതിൽ ഇന്നും തർക്കം നിലനിൽക്കുന്നു. ഇപ്പോളിതാ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസമായ പെലെ.മെസ്സിയേക്കാൾ കേമൻ റൊണാൾഡോയണെന്നാണ് പെലെയുടെ അഭിപ്രായം.റൊണാൾഡോയുടെ സ്ഥിരതയാണ് താരത്തെ മെസ്സിയേക്കാൾ കേമനാക്കുന്നത് എന്നാണ് പെലെയുടെ അഭിപ്രായം.അതേസമയം ലോകത്തെ എക്കാലത്തേയും മികച്ചതാരം താൻ തന്നെയാണെന്നും പെലെ പറഞ്ഞു.

ഇപ്പോഴത്തെ താരങ്ങളിൽ മികച്ചവൻ റൊണാൾഡൊയാണെന്ന് പെലെ പറഞ്ഞെങ്കിലും ഇവരെ വെച്ച് നോക്കുമ്പോൾ ഈ താരങ്ങളേക്കാൾ മികച്ച താരങ്ങൾ മുൻപുണ്ടായിരുന്നുവെന്നും മുൻ താരങ്ങളെ കൂടി പരിഗണിച്ചാൽ എക്കാലത്തേയും മികച്ച താരം താൻ തന്നെയാണെന്നും പെലെ അഭിപ്രായപ്പെട്ടു.സീക്കോ, റൊണാൾഡീ‍ഞ്ഞോ, റൊണാൾഡോ (ബ്രസീൽ) തുടങ്ങിയവരെ നമുക്കു മറക്കാനാകില്ല. യൂറോപ്പിലാണെങ്കിൽ ബെക്കൻബോവറും യൊഹാൻ ക്രൈഫുമുണ്ട്. ഇവരേക്കാളുമൊക്കെ മികച്ചതാരം പെലെ തന്നെയാണ്- പെലെ പറഞ്ഞു. അതേസമയം പെലെക്കൊപ്പം എക്കാലത്തേയും മികച്ചതാരങ്ങളിലൊരാളായി വാഴ്ത്തപെടുന്ന മറഡോണയുടെ പേര് പെലെ പരാമർശിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :