റുഗാനിക്ക് പിന്നാലെ യുവന്റസ് താരം പൗളോ ഡിബാലയ്‌ക്കും കൊറോണ, ആഴ്സണൽ പരിശീലകനും രോഗം സ്ഥിരീകരിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 13 മാര്‍ച്ച് 2020 (11:56 IST)
പ്രതിരോധനിര താരം ഡാനിയേൽ റുഗാനിക്ക് പിന്നാലെ ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ അർജന്റീന താരം പൗളോ ഡിബാലയ്‌ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. താരത്തിന്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. താരം ഇപ്പോൾ ഐസൊലേഷനിലാണ്.ഇതിനൊപ്പം ക്ലബിന്റെ താരങ്ങളും മറ്റ് ജീവനക്കാരുമടക്കം 121 പേർ നിരീക്ഷണത്തിലാണ്.

ഡിബാലയുമായി സമീപകാലത്ത് അടുത്തിടപഴകിയ അർജന്റീന സഹതാരം ഗോള്‍സാലോ ഹിഗ്വെയ്‌നും നിരീക്ഷണത്തിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.യുവന്റസിന്റെ ഡിബാലയുടെ സഹതാരമായ ഡാനിയേൽ റുഗാനിക്ക് കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞാൽ കൊറോണ വൈറസ് ബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. എന്നാൽ ഇറ്റാലിയൻ ലീഗിലെ ഒരു താരത്തിന് ഇതാദ്യമായാണ്
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം ഫുട്ബോൾ ലോകത്തെ ഭീതിയിലാഴ്ത്തി കോച്ച് മൈക്കല്‍ ആര്‍ട്ടെറ്റയ്ക്കും ചെല്‍സി താരം ഹഡ്സണ്‍ ഒഡോയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.പരിശീലകന് രോഗം ബാധിച്ചതോടെ ആഴ്സണൽ ടീമടക്കം എല്ലാവരും ഐസൊലേഷനിലാണ്. എന്നാൽ സാഹചര്യം ഇത്തരത്തിൽ വഷളായിട്ടും മത്സരങ്ങൾ നിർത്തിവെയ്‌ക്കാൻ പ്രീമിയർ ലീഗ് മാനേജ്‌മെന്റ് തയ്യാറാകാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കോവിഡ്19 ഭീതിയെ തുടര്‍ന്ന് മറ്റ് പ്രധാന ലീഗുകള്‍ നിര്‍ത്തിവെയ്ക്കാന്‍ തയ്യാറാകുമ്പോളാണ് പ്രീമിയർ ലീഗ് അധികൃതർ യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :