1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi to Saudi club

റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസിയും സൗദിയിലേക്ക് !

സൗദിയിലെ മുന്‍നിര ക്ലബായ അല്‍ ഹിലാല്‍ മെസ്സിയുമായി ചര്‍ച്ച നടത്തിയെന്നാണ് ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്

Messi to Saudi club
അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയും സൗദി അറേബ്യന്‍ ക്ലബിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബായ അല്‍ നസറിലേക്ക് എത്തിയതിനു പിന്നാലെയാണ് മെസിയും സൗദി ക്ലബിലേക്ക് പോകുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. 
 
സൗദിയിലെ മുന്‍നിര ക്ലബായ അല്‍ ഹിലാല്‍ മെസ്സിയുമായി ചര്‍ച്ച നടത്തിയെന്നാണ് ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി ലീഗില്‍ അല്‍ നസര്‍ ക്ലബിന്റെ ബദ്ധവൈരികളാണ് അല്‍ ഹിലാല്‍ ക്ലബ്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ മെസി ക്ലബ്ബുമായി പുതിയ കരാര്‍ ഒപ്പുവച്ചിട്ടില്ല ഇതുവരെ. 
 
അടുത്ത ലേഖനം
India vs Sri Lanka 2nd T 20 Predicted 11: അര്‍ഷ്ദീപ് സിങ് തിരിച്ചെത്തും, രാഹുല്‍ ത്രിപതി പ്ലേയിങ് ഇലവനിലേക്ക്