പുതുവർഷം വിജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്, ലീഗിൽ മൂന്നാം സ്ഥാനത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ജനുവരി 2023 (14:59 IST)
2023ൻ്റെ തുടക്കത്തിൽ ജംഷഡ്പൂരിൻ്റെ ഉരുക്കുകോട്ട കുത്തിമലർത്തി കൊമ്പന്മാർ. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം. കേരള ബ്ലാസ്റ്റേഴ്സിനായി അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവർ ഗോൾ കണ്ടെത്തി. ഡാനിയേൽ ചിമ ചുക്യുവാണ് ജംഷഡ്പൂരിൻ്റെ ആശ്വാസ ഗോൾ നേടിയത്.

വിജയത്തോടെ എടികെ മോഹൻ ബഗാനെ മറികടന്ന് ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ മൂന്നാമതെത്തി. 12 മത്സരങ്ങളിൽ നിന്ന് 25 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 30 പോയിൻ്റുള്ള മുംബൈ സിറ്റി എഫ്സിയാണ് പട്ടികയിൽ ഒന്നാമത്. 12 മത്സരങ്ങളിൽ നിന്ന് 28 പോയിൻ്റുമായി ഹൈദരാബാദ് എഫ്സി രണ്ടാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള എടികെ മോഹൻ ബഗാന് 12 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റാണുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :