മെസ്സി ഇന്ന് പാരീസിൽ, ഫ്രഞ്ച് ജനത എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിൽ ഫുട്ബോൾ ലോകം

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ജനുവരി 2023 (17:50 IST)
ലോകകപ്പ് കിരീടവിജയത്തിന് പിന്നാലെ അർജൻ്റീൻ നായകൻ ലയണൽ മെസ്സി ഇന്ന് ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കൊപ്പം ചേരും. ലോകകപ്പ് വിജയാഘോഷത്തിന് ശെഷം മറ്റ് അർജൻ്റൈൻ താരങ്ങൾ തങ്ങളുടെ ടീമുകൾക്കൊപ്പമെത്തിയെങ്കിലും പുതുവത്സരം ആഘോഷിച്ച ശേഷമാണ് മെസ്സി ക്ലബിൽ തിരിച്ചെത്തുന്നത്.

ലോകചാമ്പ്യനായി മെസ്സി എത്തുമ്പോൾ ഫ്രഞ്ച് ജനത താരത്തെ എങ്ങനെ സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയ ശേഷം അർജൻ്റീനൻ ടീം നടത്തിയ ആഘോഷങ്ങൾ വലിയ വിവാദമായിരുന്നു. മെസ്സിയും നെയ്മറുമില്ലാതെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ പിഎസ്ജി ലെൻസിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :