India vs Sri Lanka 2nd T 20 Predicted 11: അര്‍ഷ്ദീപ് സിങ് തിരിച്ചെത്തും, രാഹുല്‍ ത്രിപതി പ്ലേയിങ് ഇലവനിലേക്ക്

ഒന്നാം മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ പുറത്തിരിക്കും

രേണുക വേണു| Last Modified വ്യാഴം, 5 ജനുവരി 2023 (10:31 IST)

India vs Sri Lanka 2nd T20 Match Updates: ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. രാത്രി ഏഴ് മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി ജയിച്ച് 1-0 ത്തിന് മുന്നിട്ട് നില്‍ക്കുകയാണ് ഇന്ത്യ. ഇന്നത്തെ കളി കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഒന്നാം മത്സരത്തില്‍ പരുക്കേറ്റ സഞ്ജു സാംസണ്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ ഇല്ല. പകരം ജിതേഷ് ശര്‍മ സ്‌ക്വാഡില്‍ ഇടംപിടിച്ചു.

പരുക്കില്‍ നിന്ന് മുക്തനായ അര്‍ഷ്ദീപ് സിങ് ഇന്ന് പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. ഒന്നാം മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ പുറത്തിരിക്കും. രാഹുല്‍ ത്രിപതിക്ക് ഇന്ന് അവതരം ലഭിച്ചേക്കും.

ഇന്ത്യ, സാധ്യത ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപതി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ശിവം മാവി, ഉമ്രാന്‍ മാലിക്ക്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :