എന്ത് വില കൊടുത്തും മെസ്സിയെ സൗദിയിലെത്തിക്കണം, റെക്കോർഡ് തുക വാഗ്ദാനം ചെയ്ത് അൽ ഹിലാൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ജനുവരി 2023 (19:57 IST)
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസ്സിക്കും വമ്പൻ തുക വാഗ്ദാനം ചെയ്ത് സൗദി ക്ലബ്. സൗദി ലീഗിൽ അൽ നസ്റിൻ്റെ ചിരവൈരികളായ ക്ലബാണ് മെസ്സിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ എത്തിയതിന് പിന്നാലെ അൽ ഹിലാലിൻ്റെ മെസ്സി എന്നെഴുതിയ പത്താം നമ്പർ ജേഴ്സി ക്ലബ് വിൽപ്പനക്കെത്തിച്ചിരുന്നു. മെസ്സിയെ സ്വന്തമാക്കാൻ എത്ര പണം ഒഴുക്കാനും അൽ ഹിലാൽ ഒരുക്കമാണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയതോടെയാണ് അൽ ഹിലാൽ നീക്കങ്ങൾ കടുപ്പിച്ചത്. എന്നാൽ മെസ്സിയും അൽ ഹിലാൽ ക്ലബും ഇതുവരെയും ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :