അനുബന്ധ വാര്‍ത്തകള്‍
- അവന് വെറും കുട്ടി; പാവയ്ക്ക് എംബാപ്പെയുടെ തല വെച്ചുകൊടുത്ത് മാര്‍ട്ടിനെസിന്റെ വിജയാഘോഷം, വിമര്‍ശനം
- അത് ഫ്രഞ്ച് താരങ്ങള്‍ക്കുള്ള കൊട്ട് തന്നെ; വിവാദ സെലിബ്രേഷനെ കുറിച്ച് വെളിപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനെസ്
- അത് ഫ്രഞ്ച് താരങ്ങള്‍ക്കുള്ള കൊട്ട് തന്നെ; വിവാദ സെലിബ്രേഷനെ കുറിച്ച് വെളിപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനെസ്
- ഇന്‍സ്റ്റഗ്രാമില്‍ മുട്ടയെ മലര്‍ത്തിയടിച്ച് മെസി; ലൈക്കുകളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്
- ലോകകപ്പിൽ തനിക്ക് കിട്ടിയ പ്രതിഫലമായ 2.63 കോടി മൊറോക്കൊയിലെ ദരിദ്രർക്ക് സമർപ്പിച്ച് ഹക്കിം സിയേഷ്
ആരാധകരുടെ തിക്കും തിരക്കും; പണി പാളുമെന്ന് ഉറപ്പായപ്പോള്‍ മെസി അടക്കമുള്ള താരങ്ങളെ ഹെലികോപ്റ്ററിലേക്ക് മാറ്റി
ലോകകപ്പ് നേടിയ അര്‍ജന്റീന താരങ്ങളെ കാണാന്‍ രാജ്യതലസ്ഥാനത്ത് തിങ്ങികൂടിയത് 40 ലക്ഷത്തോളം പേര്. അര്‍ജന്റീനയിലെ ബ്യൂണസ് എരീസില്‍ ഓപ്പണ്‍ ബസിലാണ് ലയണല്‍ മെസി അടക്കമുള്ള താരങ്ങള്‍ ആരാധകരെ അഭിവാദ്യം ചെയ്തു കടന്നുപോയത്. എന്നാല്‍ ആരാധകരുടെ തിക്കും തിരക്കും കൂടിയതോടെ പദ്ധതികള്‍ എല്ലാം പാളി.
ബ്യൂണസ് എരീസിലെ പാലത്തിനു മുകളില്‍ നിന്ന് നൂറുകണക്കിനു ആളുകള്‍ താരങ്ങള്‍ സഞ്ചരിക്കുന്ന ബസിലേക്ക് ചാടി കയറി. ഉടനെ തന്നെ മെസി അടക്കമുള്ള താരങ്ങളെ ഹെലികോപ്റ്ററിലേക്ക് മാറ്റി. സുരക്ഷ മുന്‍നിര്‍ത്തിയാണ് താരങ്ങളെ ഓപ്പണ്‍ ബസില്‍ നിന്ന് മാറ്റിയത്. ബ്യൂണസിലെ സ്തൂപത്തില്‍ കാത്തുനിന്ന ആരാധകരുടെ അടുത്തേക്ക് ഓപ്പണ്‍ ബസില്‍ എത്താന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.
അര്‍ജന്റീന താരങ്ങളുടെ വരവ് പ്രതീക്ഷിച്ച് പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കാണ് ബ്യൂണസ് എരീസില്‍ അനുഭവപ്പെട്ടത്. സ്ത്രീകള്‍ അടക്കം വഴിയിലെ പോസ്റ്റുകളില്‍ കയറിനിന്നാണ് താരങ്ങളെ അഭിവാദ്യം ചെയ്തത്.