അനുബന്ധ വാര്‍ത്തകള്‍
- നിന്റെ അച്ഛന്റെ മുഖത്ത് നോക്കി ഞാൻ ചിരിക്കും, മെസിയെ പരിഹസിച്ച ആരാധകന്റെ വായടപ്പിച്ച് തിയാഗോ മെസ്സി(വീഡിയോ)
- ബാഴ്സലോണയിൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സിയിൽ ആര് കളിക്കും?
- ക്ലബിനൊപ്പമുള്ള എന്റെ യാത്ര അവസാനിക്കുന്നു, ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷം: നെഞ്ച് തകർന്ന് മെസ്സി
- ബാഴ്സയോട് വിട: വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് മെസ്സി
- മെസ്സിക്ക് പിഎസ്‌ജി ഓഫർ ചെയ്ത പ്രതിഫലം ഇങ്ങനെ, ഓരോ മിനിറ്റിനും താരത്തിന് ലഭിക്കുക 6634 രൂപ
നെയ്‌മർക്കും എംബാപ്പെയ്ക്കുമൊപ്പം മെസ്സിയും, മിശിഹയുടെ പുതിയ മേച്ചിൽപുറം പിഎസ്‌ജി തന്നെ
ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം.സ്പാനിഷ് ക്ലബ് ബാഴ്‌സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി പിഎസ്‌ജിയിലേക്ക് തന്നെയെന്ന് തീർച്ചയായി. ഫ്രഞ്ച് ക്ലബ്ബിന്റെ ഓഫര്‍ മെസ്സി അംഗീകരിച്ചതായി സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. ബിബിസിയുടെ സ്‌പോര്‍ട് കോളമിസ്റ്റും സ്പാനിഷ് ജേര്‍ണലിസ്റ്റുമായ ഗില്ലെം ബലാഗും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സീസണിൽ 35 മില്യൺ യൂറോയാണ് മെസ്സിയുടെ പ്രതിഫലമെന്നാണ് സൂചന. 2024 വരെ രണ്ടു വര്‍ഷത്തെ കരാറാണ് പി.എസ്.ജി മെസ്സിക്ക് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം മെസ്സിയോ പിഎസ്‌ജിയോ സ്ഥിരീകരിച്ചിട്ടില്ല. ബാഴ്‌സയ്ക്കായി 778 മത്സരങ്ങള്‍ കളിച്ച മെസ്സി 672 ഗോളുകളാണ് നേടിയിട്ടുള്ളത്. ബാഴ്‌സലോണയ്ക്കായി 35 ട്രോഫികളും താരം സ്വന്തമാക്കിയിട്ടുണ്ട്.