ഇത് കേരളത്തിന്റെ ഉമ്മ; ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കാലില്‍ മുത്തി ഷൈജു ദാമോദരന്‍, കലിപ്പിലായി ആരാധകര്‍ (വീഡിയോ)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കലിയുഷ്‌നിയുടെ കാലുകളിലാണ് ഷൈജു ദാമോദരന്‍ ഉമ്മ വയ്ക്കുന്നത്

രേണുക വേണു| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (10:54 IST)

മലയാളത്തിലുള്ള ഫുട്‌ബോള്‍ കമന്ററി കൊണ്ട് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച വ്യക്തിയാണ് ഷൈജു ദാമോദരന്‍. ചടുലവും വേഗതയുമുള്ള കമന്ററിയാണ് ഷൈജുവിന് ഇത്രയും ആരാധകരെ ഉണ്ടാക്കിയെടുത്തത്. ഇപ്പോള്‍ ഇതാ ഷൈജുവിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കാലില്‍ ഉമ്മ വയ്ക്കുന്ന ഷൈജു ദാമോദരന്റെ വീഡിയോ പുറത്തുവന്നതാണ് ആരാധകരെ കലിപ്പിലാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കലിയുഷ്‌നിയുടെ കാലുകളിലാണ് ഷൈജു ദാമോദരന്‍ ഉമ്മ വയ്ക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് സംഭവം. ഇത് കേരളത്തിന്റെ ഉമ്മ എന്ന് പറഞ്ഞാണ് ഷൈജു മുത്തം നല്‍കുന്നത്.




ഈ വീഡിയോയ്‌ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തെ നാണംകെടുത്തുകയാണ് ഷൈജു ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്. സ്വന്തം താല്‍പര്യത്തിനനുസരിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ കാലില്‍ ഉമ്മ കൊടുക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അത് ചെയ്താല്‍ പോരേ, എന്തിനാണ് കേരളത്തിന്റെ മുത്തം എന്ന് പറഞ്ഞതെന്നാണ് ആരാധകരുടെ ചോദ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :